അമ്പലപ്പുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ അമ്പലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇത്തവണ അഭിമാനനേട്ടം കൈവരിക്കാനായി. പുന്നപ്ര അംബേദ്കര്‍ ഗവ. മോഡല്‍ ഹൈസ്‌കൂളും തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്‌കൂളും തുടര്‍ച്ചയായി നൂറുശതമാനം വിജയം നേടിയപ്പോള്‍ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിൽ ചുരുക്കം വിദ്യാർഥികള്‍ മാത്രമാണ് പരാജയപ്പെട്ടത്. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസ് ആണ് ഇത്തവണ നൂറുശതമാനം വിജയം നേടിയ മറ്റൊരു സ്കൂൾ. തുടര്‍ച്ചയായി 13ാം തവണയാണ് പുന്നപ്ര അംബേദ്കര്‍ ഗവ. മോഡല്‍ െറസിഡന്‍ഷ്യല്‍ സ്കൂളിെൻറ നൂറുശതമാനം നേട്ടം. പരീക്ഷ എഴുതിയ 35 കുട്ടികളും വിജയിച്ചു. രണ്ടുപേർക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്. തുടര്‍ച്ചയായി നാലാം തവണയും നൂറുശതമാനം വിജയമാണ് തോട്ടപ്പള്ളി നാലുചിറ ഗവ. എച്ച്.എസ് നേടിയത്. പരീക്ഷ എഴുതിയ 69 പേരും വിജയിച്ചു. മൂന്നുപേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ്. സ്കൂളിെൻറ ചരിത്രത്തിലാദ്യമായി മുഴുവന്‍ വിദ്യാർഥികളും ജയിച്ചതിെൻറ ആഹ്ലാദത്തിലാണ് പുറക്കാട് എസ്.എന്‍.എം.എച്ച്.എസ് സ്കൂൾ. പരീക്ഷ എഴുതിയ 228 വിദ്യാർഥികളും വിജയിച്ചപ്പോള്‍ ഏഴുപേര്‍ക്ക് മുഴുവന്‍ വിജയത്തിനും എ പ്ലസ് നേടാനായി. 168 പേര്‍ പരീക്ഷ എഴുതിയ അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച്.എസില്‍ ഒരാള്‍ മാത്രമാണ് പരാജയപ്പെട്ടത്. എന്നാല്‍, 19 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. 138 വിദ്യാർഥികള്‍ പരീക്ഷ എഴുതിയ പറവൂര്‍ ഗവ. എച്ച്.എസില്‍ ഒരാള്‍ പരാജയപ്പെട്ടു. എട്ടുപേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടാനായി. 99.27 ശതമാനമാണ് വിജയം. 331 പേര്‍ പരീക്ഷ എഴുതിയ കാക്കാഴം ഗവ. എച്ച്.എസില്‍ മൂന്നുപേര്‍ പരാജയപ്പെട്ടു. വിജയിച്ച 328 പേരില്‍ ഒമ്പതുപേര്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. 107 പേര്‍ പരീക്ഷ എഴുതിയ കെ.കെ. കുഞ്ചുപിള്ള സ്‌കൂളില്‍ രണ്ടുപേര്‍ പരാജയപ്പെട്ടു. 98.13 ശതമാനമാണ് വിജയം. 66 പേര്‍ പരീക്ഷ എഴുതിയ കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്‌കൂളില്‍ ഒരാള്‍ പരാജയപ്പെട്ടു. ഒമ്പതുപേര്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.