വിജയ ശതമാനത്തിൽ സംസ്ഥാനത്ത്​ മൂന്നാമതും മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല

മൂവാറ്റുപുഴ: സംസ്ഥാനതലത്തിൽ ഏറ്റവും അധികം വിദ്യാർഥികളെ വിജയിപ്പിച്ച് വീണ്ടും ഒന്നാമതെത്തി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. ഇത് മൂന്നാം തവണയാണ് ഇൗ നേട്ടം കൈവരിക്കുന്നത്. 99.82 ശതമാനമാണ് വിജയം. 3912 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3905 പേർ വിജയിച്ചു. 15 സര്‍ക്കാര്‍, 30 എയിഡഡ്, എട്ട് അണ്‍ എയിഡഡ് ഉൾപ്പെടെ 53 സ്കൂളിലെ വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 14 സര്‍ക്കാര്‍ സ്‌കൂളിനും 27 എയ്ഡഡ് സ്‌കൂളുകള്‍ക്കും ഏഴ് അണ്‍ എയിഡഡ് സ്‌കൂളുകളടക്കം 48 സ്‌കൂളുകള്‍ക്കാണ് 100 ശതമാനം വിജയം. ഏഴ് കുട്ടികളാണ് പരാജയപ്പെട്ടത്. 414 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വീട്ടൂര്‍ എബേനസര്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതിയത്. ഇവിടെ പരീക്ഷ എഴുതിയ 295 വിദ്യാർഥികളും വിജയിച്ചു. 19 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ പരീക്ഷ എഴുതിയത് പേഴക്കാപ്പിള്ളി ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ്. 60 വിദ്യാർഥികളില്‍ ഒരാളുടെ പരാജയം 100 ശതമാനം നഷ്ടമായി. ഏറ്റവും കൂടുതല്‍ പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് മൂവാറ്റുപുഴ സ​െൻറ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലും പിറവം സ​െൻറ് ജോസഫ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലുമാണ്. ഇരുസ്‌കൂളിലും 37 പേര്‍ വീതമാണ് എ പ്ലസ് നേടിയത്. 2015ലും 2016ലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ വിജയം ഇത്തവണ തിരിച്ച് പിടിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയടക്കം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഉന്നതിയിലെത്തിക്കാൻ കഴിഞ്ഞതാണ് വിജയത്തിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.