കൊച്ചി: സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് 100 ശതമാനം വിജയം കൊയ്തിരിക്കുകയാണ് കടയിരുപ്പ് ഗവ. എച്ച്.എസ്.എസ്. ഇത് 20ാം തവണയാണ് എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ച് ശ്രദ്ധേയമാകുന്നത്. പരീക്ഷയെഴുതിയ 245 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 21പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 20 പേര്‍ ഒമ്പത് വിഷത്തിന് എ പ്ലസ് നേടി. ഉപരിപഠനത്തിന് അര്‍ഹതനേടിയതില്‍ 147പേര്‍ ആണ്‍കുട്ടികളും 98പേര്‍ പെണ്‍കുട്ടികളുമാണ്. ഇത്തവണത്തെ സിവില്‍ സര്‍വിസ് പരീക്ഷയിൽ അഭിമാനനേട്ടം കരസ്ഥമാക്കിയ ശിഖ സുരേന്ദ്രന്‍ ഈ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. 2009ല്‍ സ്‌കൂളിന് 100 ശതമാനം നേടിക്കൊടുത്തവരുടെ കൂട്ടത്തില്‍ ശിഖയുണ്ടായിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസുള്‍പ്പെടെ സൗകര്യം ഒരുക്കിയാണ് സ്‌കൂള്‍ അഭിമാനനേട്ടം കൊയ്തത്. ഇത്തവണ വിരമിച്ച പ്രധാനാധ്യാപിക ജെയ്‌സി വര്‍ഗീസിെൻറ നേതൃത്വത്തിലായിരുന്നു പരിശീലനം നല്‍കിയത്. ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ കുട്ടികളും ഇവിടെതന്നെയാണ് പഠിക്കുന്നതെന്നത് അധ്യാപകരുടെ ആത്മാർഥതയെ ഉയർത്തുന്നു. അടുത്ത വര്‍ഷവും 100 ശതമാനം വിജയം നിലനിര്‍ത്താന്‍ തയാറെടുക്കുകയാണ് കടയിരുപ്പ് ഗവ.എച്ച്.എസ്.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.