സമുദ്രോൽപന്ന കയറ്റുമതിയില്‍ 13 ശതമാനം വര്‍ധന

കൊച്ചി: 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെ രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതിയിൽ 13 ശതമാനം വര്‍ധന. ശീതീകരിച്ച ചെമ്മീനിനും മത്സ്യത്തിനുമാണ് ഏറെ ഡിമാൻഡെന്ന് സമുദ്രോൽപന്ന കയറ്റുമതി അതോറിറ്റി (എം.പി.ഇ.ഡിഎ)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ കയറ്റുമതി 9,54,744 ടണ്ണായിരുന്നു. ഇക്കുറി 10,85,378 ടണ്ണായി. 2016-17ലെ കയറ്റുമതി മൂല്യം 32,620.03 കോടി രൂപയായിരുന്നെങ്കില്‍ 2017-18ല്‍ 35,916.60 കോടിയായി. അളവില്‍ 13.68 ശതമാനവും മൂല്യത്തില്‍ 10.11 ശതമാനവുമാണ് വളര്‍ച്ച. പോയ സാമ്പത്തികവര്‍ഷം ആദ്യ 10 മാസെത്ത കയറ്റുമതി മൂല്യം ഡോളര്‍ നിരക്കില്‍ 5.64 ബില്യണാണ്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ 4.98 ബില്യണായിരുന്നു. ഡോളര്‍ മൂല്യത്തില്‍ വളര്‍ച്ച 13.27 ശതമാനമാണ്. അമേരിക്ക, ദക്ഷിണ പൂര്‍വേഷ്യ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് ഇന്ത്യയില്‍നിന്നുള്ള പ്രധാന ഇറക്കുമതിക്കാര്‍. ജപ്പാനിലും വൻ ഡിമാൻഡാണ്. ആകെ കയറ്റുമതിയുടെ 42.05 ശതമാനം ശീതീകരിച്ച ചെമ്മീനാണ്. കയറ്റുമതിയില്‍ ആകെ ലഭിച്ച ഡോളര്‍ മൂല്യത്തില്‍ 69.95 ശതമാനവും ഇതിൽനിന്നാണ്. 3,946.30 ദശലക്ഷം ഡോളര്‍ മൂല്യമുള്ള 4,56,404 മെട്രിക് ടണ്‍ (2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ 3,78,355 മെട്രിക് ടണ്‍) ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. അമേരിക്കയാണ് ശീതീകരിച്ച ചെമ്മീനി‍​െൻറ ഏറ്റവും വലിയ (1,87,873 ടണ്‍) വിപണി. ആഗോളതലത്തില്‍ ചെമ്മീൻ വിലയിടിഞ്ഞതും മറ്റു രാജ്യങ്ങള്‍ ഉൽപാദനം കൂട്ടിയതും അതിജീവിച്ചാണ് ഇന്ത്യന്‍ ചെമ്മീന്‍ കയറ്റുമതി കുതിപ്പ് നേടിയതെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു. ശീതീകരിച്ച മീനി‍​െൻറ കയറ്റുമതി 2,50,465 ടണ്ണില്‍നിന്ന് 2,79,642 ടണ്ണായി ഉയര്‍ന്നു. കയറ്റുമതി അളവില്‍ 11.65 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 3.93 ശതമാനവും വളര്‍ച്ച. ഗുജറാത്തിലെ പിപാവാവ് തുറമുഖമാണ് സമുദ്രോൽപന്ന കയറ്റുമതി അളവി‍​െൻറ കാര്യത്തില്‍ മുന്‍പന്തിയിൽ. 4031.24 കോടി രൂപ വില വരുന്ന 2,47,873 ടണ്‍ സമുദ്രോൽപന്നമാണ് കയറ്റുമതി. എന്നാല്‍, മൂല്യത്തി‍​െൻറ കാര്യത്തില്‍ വിശാഖപട്ടണം തുറമുഖമാണ് മുന്നില്‍. അവിടെ നിന്ന് 9755.42 കോടി മൂല്യം വരുന്ന 1,69,602 ടണ്‍ സമുദ്രോൽപന്നമാണ് കയറ്റുമതി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.