കൊച്ചി: കൊച്ചി തുറമുഖത്ത് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പുറംവാതിൽ നിയമനം. ഒന്നരലക്ഷം രൂപയോളം ശമ്പളത്തിൽ അസിസ്റ്റൻറ് ഡയറക്ടർ (ബിസിനസ് െഡവലപ്മെൻറ്) എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് ഉത്തരേന്ത്യയിൽ നിന്നുള്ള മാനേജ്മെൻറ് ബിരുദധാരിയെ നിയമിച്ചത്. വരുമാനം കൂട്ടാൻ തുറമുഖത്തേക്ക് കൂടുതൽ കപ്പൽ എത്തിക്കാൻ ഇടപെടലുകൾ നടത്തുകയാണത്രേ ചുമതല. ഇതു നിർവഹിക്കാൻ പരിചയസമ്പന്നരായ നിരവധി ഉദ്യോഗസ്ഥർ പോർട്ട് ട്രസ്റ്റിൽ നിലവിലുള്ളപ്പോഴാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നേരിട്ട് ഇടപെട്ട് നിയമനം നടത്തിയത്. ആശ്രിത നിയമനം ലഭിച്ച ഇരുനൂറോളം പേർ വർഷങ്ങളായി താൽക്കാലികക്കാരായി തുച്ഛ വേതനത്തിൽ ജോലി നോക്കിവരുകയാണ്. ഇവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സാമ്പത്തിക ബാധ്യത പറഞ്ഞ് നിരസിക്കുന്ന സാഹചര്യത്തിലാണ് വലിയ ശമ്പളം നൽകി പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരിക്കുന്നത്. 1963ലെ മേജർ പോർട്ട് ട്രസ്റ്റ് ആക്ട് പ്രകാരമാണ് ഇന്ത്യൻ തുറമുഖങ്ങളിൽ ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കപ്പെടുന്നത്. അതു പ്രകാരം നിയമനങ്ങൾ നടത്തുമ്പോൾ നിരവധി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. നടപടി ക്രമങ്ങൾ പാലിക്കാതെ മാനേജ്മെൻറിനെ നോക്കുകുത്തിയാക്കി തുറമുഖ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാനുള്ള കേന്ദ്ര ശ്രമത്തിെൻറ ഭാഗമായാണ് നിയമനമെന്നാണ് ആരോപണം. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും സമാനരീതിയിൽ ഉദ്യോഗസ്ഥ സംവിധാനത്തെ അപ്രസക്ത്മാക്കി വൻ തുക നൽകി കൺസൽട്ടൻസികളെയും കേന്ദ്രം നിയമിക്കുന്നുണ്ട്. തുറമുഖങ്ങൾക്ക് അധിക ബാധ്യത വരുത്തിവെക്കുന്ന നിയമനങ്ങൾക്കെതിരെ േയാജിച്ച പ്രക്ഷോഭത്തിനൊരുങ്ങുകയാണ് തൊഴിലാളി സംഘനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.