പൊലീസിനെ ഭയന്ന് കാട്ടിലൊളിച്ച സംഭവം: ആദിവാസി യുവാവി​െൻറ ചികിത്സ മെഡിക്കൽ കോളജിലേക്ക് മാറ്റി

കോതമംഗലം: പൊലീസിനെ ഭയന്ന് കാട്ടിലൊളിച്ച ആദിവാസി യുവാവി​െൻറ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ല ജഡ്ജിയുടെ നിർേദശപ്രകാരമാണിത്. കുട്ടമ്പുഴ പിണവൂർകുടിയിലെ കൃഷ്ണനെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് അയൽവാസിയുടെ പൊലീസുകാരനായ മകനും കുട്ടമ്പുഴ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരും ചേർന്ന് മർദിക്കുകയും കണ്ണിൽ മുളക് പൊട്ടിക്കുകയും ചെയ്തു എന്ന് ലീഗൽ സർവിസ് കമ്മിറ്റി ചെയർപേഴ്സനും മജിസ്ട്രേറ്റുമായ ടി.ബി. ഫസീലക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവ് നൽകിയിരുന്നു. സംഭവത്തി​െൻറ നിജസ്ഥിതി അറിയാൻ ജില്ല ജഡ്ജിയും ലീഗൽ സർവിസസ് അതോറിറ്റി ജില്ല സെക്രട്ടറിയുമായ എ.എം. ബഷീർ വ്യാഴാഴ്ച ആശുപത്രിയിൽ കൃഷ്ണനെ സന്ദർശിച്ചു. വലത് ചുമൽഭാഗം അനക്കാൻ കഴിയുന്നില്ല എന്ന് കൃഷ്ണൻ പറഞ്ഞതോടെ ഓർത്തോവിഭാഗം ഡോക്ടറുള്ള മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. കോതമംഗലം മജിസ്ട്രേറ്റായ ലീഗൽ സർവിസസ് ചെയർപേഴ്സൻ ടി.ബി. ഫസീല, താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ടി.ഐ. സുലൈമാൻ, പി.എൽ.വി. വത്സ ബിനു എന്നിവർ ജില്ല ജഡ്‌ജിക്ക് ഒപ്പമുണ്ടായിരുന്നു. സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.