12 കമ്പനികളുടെ കിട്ടാക്കടം 2.53 ലക്ഷം കോടി

കൊച്ചി: രാജ്യത്തെ 12 കമ്പനികളിൽ നിന്നായി ബാങ്കുകൾക്ക് കിട്ടാനുള്ളത് 2,53,733 കോടി രൂപ. ബാങ്കുകളിലെ മൊത്തം കിട്ടാക്കടത്തി​െൻറ 25 ശതമാനം വരുമിത്. ഇൻസോൾവൻസി ബാങ്ക്റപ്സി കോഡ് 2016 (െഎ.ബി.സി) പ്രകാരം നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി റിസർവ് ബാങ്കാണ് കമ്പനികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. കിട്ടാക്കടം വരുത്തിവെച്ച മറ്റ് 488 കമ്പനികൾക്ക് വായ്പകൾ പുനഃക്രമീകരിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് നോട്ടീസും നൽകിയിട്ടുണ്ട്. 12 കമ്പനികളിൽപെട്ട മോണെറ്റ് ഇസാറ്റ് എനർജി എന്ന കമ്പനിക്കായി തീർപ്പാക്കൽ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. 75 ശതമാനം നഷ്ടം സഹിച്ചുള്ള ഒത്തുതീർപ്പാണ് ബാങ്കുകളുടെ കൺസോർട്യം സമ്മതിച്ചിട്ടുള്ളത്. ഇതനുസരിച്ച് കമ്പനി വരുത്തിവെച്ച നഷ്ടത്തുകയായ 12,115 കോടിക്ക് പകരം ബാങ്കുകൾക്ക് ലഭിക്കുക 2700 കോടി മാത്രമാകും. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 9.5 ലക്ഷം കോടി എന്ന റെക്കോഡ് തുകയിൽ എത്തിയിട്ടുണ്ട്. യഥാർഥ തുക ഇതി​െൻറ ഇരട്ടിയോളമെങ്കിലും വരുമെന്നാണ് അനുമാനം. െഎ.ബി.സി പ്രകാരമുള്ള ആദ്യ തീർപ്പാക്കൽ തന്നെ 75 ശതമാനം വായ്പ തുകയും ബാങ്കുകൾക്ക് നഷ്ടം വരുന്നതരത്തിൽ നടപ്പാക്കുന്നത് ഭാവിയിലെ തീർപ്പാക്കൽ പദ്ധതികൾ എങ്ങനെ ആകും എന്നതി​െൻറ സൂചനയാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. കിട്ടാക്കടങ്ങൾക്കായി ബാങ്കുകൾ കൂടുതൽ തുക വകയിരുത്തണമെന്ന ഇന്ദ്രധനുസ് രേഖയിലെ നിർദേശങ്ങൾക്കനുസരിച്ച് 2016 മാർച്ചിലും 2017 മാർച്ചിലും അവസാനിച്ച സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളുടെ നഷ്ടം യഥാക്രമം 17,992 കോടിയും 11,388 കോടിയുമാണ്. െഎ.ബി.സി പ്രകാരമുള്ള എല്ലാ തീർപ്പാക്കൽ പദ്ധതികളും കോർപറേറ്റ് കിട്ടാക്കടക്കാരെ പൊതുജനങ്ങളുടെ ചെലവിൽ രക്ഷിച്ചെടുക്കാനുള്ള ഗൂഢ തന്ത്രമാണെന്നാണ് ആരോപണം. കിട്ടാക്കടമായി മാറിയ വായ്പകൾ കോർപറേറ്റുകൾക്ക് അനുവദിച്ച ബാങ്കുകളുടെ ബോർഡ് അംഗങ്ങൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ജനങ്ങളുടെ പണം കൊള്ളയടിച്ചവർക്ക് നിയമപരമായ സംരക്ഷണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനരോഷം ഉയർന്നുവരണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ (ബെഫി) സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും പറഞ്ഞു. കമ്പനികളും കിട്ടാക്കടവും (തുക കോടിയിൽ) 1. ഭൂഷൺ സ്റ്റീൽ ലിമിറ്റഡ് 44,478 2. ലാങ്കോ ഇൻഫ്രാടെക് 44,368 3. എസ്സാർ സ്റ്റീൽ ലിമിറ്റഡ് 37,284 4. ഭൂഷൺ പവർ സ്റ്റീൽ ലിമിറ്റഡ് 37,248 5. അലോക്ക് ഇൻഡസ്ട്രീസ് 22,075 6. ആംടെക് ഓട്ടോ ലിമിറ്റഡ് 14,074 7. മോണെറ്റ് ഇസാറ്റ് എനർജി 12,115 8. എലക്േട്രാ സ്റ്റീൽസ് ലിമിറ്റഡ് 10,273 9. എറാ ഇൻഫ്രാടെക് ലിമിറ്റഡ് 10,065 10. ജെ.പി ഇൻഫ്രാടെക് ലിമിറ്റഡ് 9635 11. എ.ബി.ജി ഷിപ്യാർഡ് ലിമിറ്റഡ് 6953 12. ജ്യോതി സ്െട്രക്ചേഴ്സ് ലിമിറ്റഡ് 5165 ആകെ: 2,53,733
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.