ആലുവ: . ആലുവ ചാലക്കല്‍ ദാറുസ്സലാം ഹൈസ്‌കൂളിലെ ഐഷ നസ്‌റിന്‍, അഫ്‌സിയ നസ്‌റിന്‍ എന്നീ ഇരട്ടക്കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി അഭിമാനമായത്. ഒരുമിച്ചിരുന്ന് പഠിച്ച ഇവരുടെ വിജയം കുട്ടമശ്ശേരി ഗ്രാമത്തിെൻറ സന്തോഷം ഇരട്ടിയാക്കി. ആലുവ റെയിൽവേ ഗുഡ്‌സ് ഷെഡിലെ ലോറി ഡ്രൈവറായ വേഴാപ്പിള്ളി വീട്ടില്‍ മുഹമ്മദ് ആഷിഫിെൻറയും ഖദീജ ബീവിയുെടയും മക്കളാണ് ഇരുവരും. എല്‍.കെ.ജി മുതല്‍ ദാറുസ്സലാം സ്‌കൂളില്‍ ഒരേ ക്ലാസിലായിരുന്നു പഠനം. വേഴാപ്പള്ളി വീട്ടിൽ എല്ലാ വിഷയത്തിനും എ പ്ലസ് എന്ന അംഗീകാരം എത്തിച്ച ഇരുവർക്കും പേക്ഷ മുൻഗാമികളുണ്ട്. സഹോദരിമാരായ ഫാത്തിമ, ഫാഹിദ എന്നിവരും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. പെരുമ്പാവൂരില്‍ ഐ.എ.എസ് കോച്ചിങ് സെൻററില്‍ വിദ്യാര്‍ഥിയാണ് ഐഷ നസ്‌റിന്‍. അഫ്‌സിയ ഭാവിയില്‍ എന്തു വിഷയമെടുത്ത് പഠിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ക്യാപ്‌ഷൻ ekg51 aysha naszrin, ekg52 afsiiya naszrin എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരട്ട സഹോദരിമാരായ ഐഷ നസ്‌റിന്‍, അഫ്‌സിയ നസ്‌റിന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.