കോതമംഗലം: ആദിവാസി വിഭാഗം കുട്ടികൾ മാത്രം പഠിക്കുന്ന പിണവൂർകുടി സ്കൂളിന് 100 ശതമാനം തിളക്കം. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയമായ 45 ശതമാനം കരസ്ഥമാക്കിയിടത്തുനിന്നാണ് 100ലേക്കുള്ള കുതിച്ചുചാട്ടം. സ്വന്തം സ്കൂളിൽ പരീക്ഷ കേന്ദ്രമില്ലാത്തതിനാൽ 10 കി.മീറ്റർ അകലെ സ്കൂളിലാണ് വിദ്യാർഥികൾ പരീക്ഷ എഴുതിയത്. പട്ടികവർഗ വകുപ്പ് നടപ്പാക്കിയ 'തെളിച്ചം' പദ്ധതിയിലൂടെയാണ് മികച്ച വിജയത്തിന് കുട്ടികളെ ഒരുക്കിയത്. എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം ഉറപ്പാക്കുകയും 100ദിനം നീണ്ട നിശ പാഠശാല സംഘടിപ്പിക്കുകയും ചെയ്തു. ഗ്രൂപ് പഠനവും അഞ്ചുദിവസം നീണ്ട പഠനോത്സവവും സംഘടിപ്പിച്ചു. പരീക്ഷപ്പേടി അകറ്റുന്നതിന് എല്ലാ മാസവും പ്രത്യേകം പരീക്ഷകളും നടത്തി. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും കൗൺസലിങ് ഏർപ്പെടുത്തുകയും ചെയ്തത് പഠന നിലവാരം മെച്ചപ്പെടുത്തി. 100 ശതമാനം വിജയമറിഞ്ഞ് സ്കൂളിൽ എത്തിയ രക്ഷിതാക്കളും വിദ്യാർഥികളും നൃത്തം ചവിട്ടി. പി.ടി.എ പ്രസിഡൻറ് ബാബു പദ്മനാഭെൻറ അധ്യക്ഷതയിൽ അനുമോദന യോഗവും ചേർന്നു. വാർഡ് അംഗം സുശീല ലൗജൻ, വില്ലേജ് ഓഫിസർ കെ.കെ. ലാലജൻ, കെ.ജി. സദാശിവൻ, ഊരുമൂപ്പൻ ടി.കെ. നാരായണൻ, സ്റ്റാൻലി മാത്യു, കെ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: പിണവൂർകുടി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.