ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ 98.82 ശതമാനം വിജയം. 23,820 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 23,539 പേർ വിജയിച്ചു. ഇതിൽ 1721 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാർ, എയിഡഡ്, അൺ എയിഡഡ് മേഖലകളിലായി 104 സ്‌കൂളിന് പരീക്ഷക്കിരുത്തിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാനായി. ഇതിൽ 41 എണ്ണവും സർക്കാർ സ്കൂളാണ്. 56 എയിഡഡ് സ്‌കൂളിനും ഏഴ് അൺ എയിഡഡ് സ്‌കൂളിനും സമ്പൂർണ വിജയമുണ്ട്. മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും കലക്ടർ ടി.വി. അനുപമ അഭിനന്ദിച്ചു. വിജയ ശതമാനത്തിൽ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. 2268 വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ ഇവിടെ 2257 പേരും യോഗ്യത നേടി. 149 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 99.52 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയ മാവേലിക്കരയിൽ വിജയ ശതമാനം 98.4 ആണ്. ഇവിടെ 7701 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 7578 പേരും യോഗ്യത നേടിയപ്പോൾ 673 എ പ്ലസും ലഭിച്ചു. ചേർത്തലയിൽ 6950 വിദ്യാർഥികൾ എഴുതിയതിൽ 6861 പേർ യോഗ്യത നേടി. 382 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും കിട്ടി. വിജയ ശതമാനം 98.72. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽനിന്ന് പരീക്ഷ എഴുതിയത് 6901 വിദ്യാർഥികളാണ്. ഇതിൽ 6843 പേർ യോഗ്യത നേടിയപ്പോൾ 517 പേർക്ക് എ പ്ലസും കിട്ടി. 99.16 ശതമാനമാണ് ഇവിടെ വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 1721 വിദ്യാർഥികളിൽ 1194 പെൺകുട്ടികളും 527 ആൺകുട്ടികളുമാണ്. ഇതിൽ സർക്കാർ സ്‌കൂളിൽ പഠിച്ച 76 ആൺകുട്ടികളും 263 പെൺകുട്ടികളും എയിഡഡ് മേഖലയിൽനിന്നുള്ള 423 ആൺകുട്ടികളും 919 പെൺകുട്ടികളും അൺ എയിഡഡ് മേഖലയിൽനിന്നുള്ള 28 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പെടുന്നു. യുവജനോത്സവം ഉൾെപ്പടെ പാഠ്യേതര വിഷയങ്ങളിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക് വാങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കുറവായതിനാലാണ് സംസ്ഥാനതലത്തിൽ ജില്ല ആറാം സ്ഥാനത്തേക്ക് പോയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക പറഞ്ഞു. കുട്ടികളുടെ പ്രധാനമന്ത്രിക്ക് മുഴുവൻ എ പ്ലസ് മാവേലിക്കര: ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വെട്ടിയാർ ടി.എം. വർഗീസ് മെമ്മോറിയൽ ഹൈസ്‌കൂളിലെ സൂര്യ അനിൽകുമാറിന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ്. ശിശുക്ഷേമ സമിതി നടത്തിയ ജില്ലതല പ്രസംഗ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയാണ് സൂര്യ അനിൽകുമാർ ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും സ്‌കൂൾ ശാസ്ത്രോത്സവത്തിലും മലയാളം പ്രസംഗ മത്സരത്തിൽ എ ഗ്രേഡും സൂര്യ നേടിയിരുന്നു. മാങ്കാംകുഴി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായ വെട്ടിയാർ അനിലാലയത്തിൽ അനിൽകുമാറിെൻറയും സിന്ധുവിെൻറയും മകളാണ് സൂര്യ. സഹോദരൻ സൂരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.