െകാച്ചി: പി. രാജീവിനെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പുതിയ ജില്ല സെക്രട്ടറിയെ ഉടൻ തീരുമാനിക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുശേഷം തീരുമാനമുണ്ടാകാനാണ് സാധ്യത. കൂടാതെ തൃശൂർ, കൊല്ലം എന്നിവിടങ്ങളിലെ സെക്രട്ടറിമാരും മാറും. ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ ജയിച്ചാൻ ആലപ്പുഴയിലും പുതിയ സെക്രട്ടറിയുണ്ടാകും. എറണാകുളത്ത് ഗോപി കോട്ടമുറിക്കൽ സെക്രട്ടറിയാകുമെന്നാണ് വിലയിരുത്തുന്നത്. ഇൗ ലക്ഷ്യത്തോടെയാണ് സീനിയോറിറ്റിയിൽ പിന്നിലാണെങ്കിലും പി. രാജീവിനെ സെക്രേട്ടറിയറ്റിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. ബാംബൂ കോർപറേഷൻ അധ്യക്ഷൻ കെ.ജെ. ജേക്കബ്, ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ എന്നിവരാണ് ജില്ലയിൽ പിണറായിയുടെ വിശ്വസ്തരായി അറിയെപ്പടുന്നത്. എന്നാൽ, ലഭിച്ച സ്ഥാനമാനങ്ങളുമായി കഴിയുന്ന ഇവർക്ക് പാർട്ടിയുടെ ഗ്രൂപ്പുതാൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് ഒളികാമറ വിവാദത്തിൽപെട്ട് പുറത്തായ ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ പിണറായി പക്ഷം ശ്രമിക്കുന്നത്. വിവാദത്തിൽപെട്ടു എന്നതൊഴിച്ചാൽ സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും പാർട്ടിക്കുണ്ടായ വളർച്ചയെക്കുറിച്ചും ആർക്കും എതിരഭിപ്രായമില്ല. സഭാപ്രശ്നവും നിലവിൽ ജില്ലയിൽ നിലനിൽക്കുന്ന മറ്റ് ജനകീയപ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഗോപി കോട്ടമുറിക്കലിെൻറ ഇടപെടൽ സഹായകമാകുമെന്നും വിലയിരുത്തുന്നു. ഗോപി കോട്ടമുറിക്കൽ നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ല കമ്മിറ്റി അംഗവുമാണ്. ജില്ല സെക്രേട്ടറിയറ്റിൽ അേദ്ദഹത്തെ ഉൾപ്പെടുത്താൻ ശ്രമം ഉണ്ടായിരുന്നു. എന്നാൽ, പി. രാജീവിനോട് ചേർന്നുനിൽക്കുന്ന വിഭാഗത്തിെൻറ എതിർപ്പുമൂലം നടക്കാതെ വരുകയായിരുന്നു. രാജീവീന് ഉയർന്ന സ്ഥാനം നൽകിയ സാഹചര്യത്തിൽ ഇനി എതിർപ്പുണ്ടാകില്ലെന്നാണ് മറുപക്ഷം വിലയിരുത്തുന്നത്. മുതിർന്ന നേതാവ് സി.കെ. മണിശങ്കറിെൻറ പേര് മുന്നോട്ടുവെക്കാൻ സാധ്യതയുണ്ട്. ഗോപി കോട്ടമുറിക്കലിെൻറ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സി.എൻ. മോഹനനും സെക്രട്ടറി സ്ഥാനത്തിൽ താൽപര്യം ഉണ്ടെങ്കിലും ഗോപി കോട്ടമുറിക്കലിനെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ മോഹനെൻറ പേര് പരിഗണനക്ക് വരൂ എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.