യു.ഡി.എഫും എൽ.ഡി.എഫും കാലഹരണപ്പെട്ടു ^പി.കെ. കൃഷ്ണദാസ്

യു.ഡി.എഫും എൽ.ഡി.എഫും കാലഹരണപ്പെട്ടു -പി.കെ. കൃഷ്ണദാസ് ചെങ്ങന്നൂര്‍: യു.ഡി.എഫും എൽ.ഡി.എഫും കാലഹരണപ്പെെട്ടന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും തള്ളിക്കളഞ്ഞ് ചെങ്ങന്നൂരിലെ ജനം എൻ.ഡി.എക്ക് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം വാർത്തലേഖകരോട് പറഞ്ഞു. സി.പി.എം, സി.പി.ഐ എന്നിവ കോണ്‍ഗ്രസുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ധാരണയാകുന്നു. സത്യത്തില്‍ ധാരണയാകാനല്ല സി.പി.എമ്മും സി.പി.ഐയും കോണ്‍ഗ്രസില്‍ ലയിക്കാനുള്ള ചര്‍ച്ചക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. വരാൻ പോകുന്ന കാലത്ത് എൽ.ഡി.എഫും യു.ഡി.എഫും ലയിച്ചുണ്ടാകുന്ന സംയുക്ത മുന്നണിയുടെ ആരംഭം ചെങ്ങന്നൂരില്‍ കുറിക്കണം. ഇവര്‍ സംയുക്ത സ്ഥാനാർഥിയെ നിര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കണ്‍വെന്‍ഷന്‍ ആറിന് ചെങ്ങന്നൂര്‍: എൻ.ഡി.എ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആറിന് വൈകുന്നേരം മൂന്നിന് ചെങ്ങന്നൂര്‍ തേരകത്ത് മൈതാനിയില്‍ നടക്കും. എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ പഞ്ചായത്തുകളിലും നഗരസഭയിലും കണ്‍വെന്‍ഷന്‍ നടക്കും. 15 മുതല്‍ 20 വരെ പഞ്ചായത്തുതല റാലികളും സമ്മേളനങ്ങളും നടക്കും. 164 ബൂത്തുകളിലും സ്ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കാനുള്ള തീരുമാനം എടുത്തായും ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.