ആറാട്ടുപുഴ: തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി പഞ്ചായത്തിൽ കക്കൂസ് ആനുകൂല്യം വിതരണം ചെയ്തതിൽ ക്രമക്കേടെന്ന് പരാതി. അർഹരായവരെ തഴഞ്ഞ് മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹർക്ക് ആനുകൂല്യം നൽകിയെന്നാണ് ആക്ഷേപം. ആറാട്ടുപുഴ കരിത്തറ പടീറ്റതിൽ അനിൽകുമാർ ഇതുസംബന്ധിച്ച് കലക്ടർക്ക് പരാതി നൽകി. 2017-18 വർഷം ആറാട്ടുപുഴ പഞ്ചായത്തിൽ 1106 കക്കൂസുകൾക്കുള്ള ആനുകൂല്യമാണ് വിതരണം ചെയ്തത്. എൻ.ആർ.ഇ.ജി.എസ് പ്രവർത്തകർ വഴിയാണ് അനിൽകുമാറിെൻറ ഭാര്യ രമ കക്കൂസിനായി അപേക്ഷ നൽകിയത്. എന്നാൽ, ലിസ്റ്റ് വന്നപ്പോൾ ഉൾപ്പെട്ടില്ല. തുടർന്ന് പഞ്ചായത്തിൽ പരാതി നൽകി. അടുത്ത ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പഞ്ചായത്ത് അംഗം ഉറപ്പ് നൽകി. കൂടാതെ എൻ.ആർ.ഇ.ജി.എസിെൻറ വാർഡുതല ഭാരവാഹിയെ നിലവിലെ കക്കൂസിെൻറ അവസ്ഥ ബോധ്യപ്പെടുത്തി. എന്നാൽ, പിന്നീട് വന്ന ലിസ്റ്റിലും ഉൾപ്പെട്ടില്ല. പഞ്ചായത്തിലെ എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ അർഹതയില്ലെന്ന റിപ്പോർട്ട് ലഭിച്ചെന്നായിരുന്നു മറുപടിയെന്ന് അനിൽകുമാർ പറയുന്നു. തുടർന്നാണ് കലക്ടർക്ക് പരാതി നൽകിയത്. കലക്ടർ അന്വേഷണത്തിനായി പരാതി മുതുകുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് കൈമാറി. ബി.ഡി.ഒ പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുകയാണ്. കക്കൂസിെൻറ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആരോപണം ശക്തമാണ്. നിരവധിപേർ നിലവിലെ കക്കൂസിന് പെയിൻറ് മാറിയടിച്ചാണ് ആനുകൂല്യം കൈപ്പറ്റിയതെന്ന് ആക്ഷേപമുണ്ട്. വീടിന് പുറത്തും അകത്തും കക്കൂസുള്ളവർക്ക് വരെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. എന്നാൽ, സമയബന്ധിതമായി അപേക്ഷ നൽകാതിരുന്നതിനാലാണ് രമയുടെ പേര് ഉൾപ്പെടാതെ പോയതെന്ന് എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ പറയുന്നു. പരമാവധി പ്രചാരണം നൽകിയാണ് അപേക്ഷ സ്വീകരിച്ചത്. അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം അർഹർക്ക് മാത്രമാണ് ആനുകൂല്യം അനുവദിച്ചതെന്നും അവർ പറഞ്ഞു. അപേക്ഷ നൽകുന്ന മുറക്ക് 2018-19 വർഷത്തെ പദ്ധതിയിൽ രമയെ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു. ആല പഞ്ചായത്തിലെ അഴിമതി; വാഹന പ്രചാരണ ജാഥ നടത്തും -ബി.ജെ.പി ചെങ്ങന്നൂർ: ആല പഞ്ചായത്തിനെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങാക്കി യു.ഡി.എഫ് ഭരണസമിതി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് ആര്‍. വാചസ്പതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിനെതിരെ പഞ്ചായത്തിൽ എട്ടിന് വാഹന പ്രചാരണ ജാഥ നടത്തും. സംസ്ഥാന വക്താവ് പി. രഘുനാഥ് ജാഥ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ആല പഞ്ചായത്ത് പ്രസിഡൻറ് പി.ബി. അഭിലാഷ്, നിയോജക മണ്ഡലം സെക്രട്ടറി കെ. സത്യപാലൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.