ചെങ്ങന്നൂർ: എം.സി റോഡിൽ നിയന്ത്രണംവിട്ട കാർ പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി. കടയുടമ തലനാരിഴക്ക് രക്ഷപ്പെട്ടു. ചെങ്ങന്നൂർ ഷൈനി എബ്രഹാം റോഡ് ജങ്ഷനിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. കോട്ടയത്ത് സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വന്ന തിരുവനന്തപുരം മരുതൂർ സ്വദേശി സിയോൺ ഹൗസിൽ കോട്ടൂർ പി. ജോയിക്കുട്ടി പാസ്റ്ററിെൻറ കാറാണ് അപകടത്തിൽപെട്ടത്. ജോയികുട്ടിയും സുഹൃത്തും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എം.സി റോഡരികിൽ സമീപത്തെ പെട്ടിക്കടയുടെ പടവുകളിൽ ഇടിച്ചാണ് കാർ നിന്നത്. ഈ സമയം പടവിൽ ഇരുന്ന വയോധികയായ പെട്ടിക്കടയുടമ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സമീപം നിർത്തിയിട്ട കൊടുമൺ സ്വദേശിയുടെ ബൈക്കിന് കേടുപാട് സംഭവിച്ചു. കാറിെൻറ വലതുവശം തകർന്നു. ഡ്രൈവർ ഉറങ്ങിയതാണെന്നാണ് സൂചന. ചെങ്ങന്നൂർ ട്രാഫിക് പൊലീസെത്തി നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.