മാന്നാർ: എൻ.സി.സി 10 കേരള ബറ്റാലിയൻ വാർഷിക സൈനിക ക്യാമ്പും പ്രത്യേക പരിശീലനവും ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ ആരംഭിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്കൂളുകളിൽനിന്നായി 600 കാഡറ്റുകളാണ് പത്തുനാൾ നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ആയുധങ്ങളുപയോഗിച്ച് പരിശീലനം, ഡ്രിൽ, ശാരീരിക ക്ഷമത പരിശീലനം, അഗ്നിരക്ഷ സേന മോക് ഡ്രിൽ, ഇന്ത്യൻ നിർമിത തോക്കുകളുടെ പ്രവർത്തനം സംബന്ധിച്ച പഠനം, മാപ്പ് റീഡിങ്, ബോധവത്കരണ സെമിനാറുകൾ, റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ്, സൈബർ സുരക്ഷ ക്ലാസ്, സ്വച്ഛ് ഭാഗരത് അഭിയാൻ സർവേ, വ്യക്തിത്വ വികസനം, നേതൃപാടവം, വിവിധ കലാ-കായിക മത്സരങ്ങൾ തുടങ്ങിയവയാണ് ക്യാമ്പിൽ ക്രമീകരിച്ചത്. കമാൻഡിങ് ഓഫിസർ കേണൽ ജോൺ മാത്യു ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പി. വിക്രമൻ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽ ജി. സജിതകുമാരി, എൻ.സി.സി ഓഫിസറുമാരായ ടി.സി. സാബുക്കുട്ടി, അലക്സ് വർഗീസ്, ഡോ. ഫിജേഷ് പി. വിജയൻ, എബി മാത്യു, ടി.ജെ. കൃഷ്ണകുമാർ, ശുഭ ജി. നായർ, മിസി, സുബോദാർ മേജർ ബി. അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.