വിദ്യാർഥികളെ ആദരിക്കും

ചെങ്ങന്നൂർ: അക്കാദമി ഫോർ കൾചർ ആൻഡ് എജുക്കേഷൻ ആഭിമുഖ്യത്തിൽ േമയ് രണ്ടാം വാരം ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിങ്ങിന് ഒരുക്കം തുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവർ, സർവകലാശാല പ്രതിഭകൾ, കലാ-കായിക മേഖലകളിലെ ദേശീയ-സംസ്ഥാന മെഡൽ ജേതാക്കൾ, പ്രഫഷനൽ വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്തിയവർ തുടങ്ങിയവര ആദരിക്കും. മന്ത്രിമാർ, നടന്മാർ, സാംസ്‌കാരിക നായകർ എന്നിവർ പങ്കെടുക്കും. സംഘാടകസമിതി എക്‌സിക്യൂട്ടിവ് ചേർന്ന് വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. സംഘാടകസമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. ഡോ. ജിബി ജോർജ്, കെ.എച്ച്. ബാബുജാൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സുരേഷ് മത്തായി സ്വാഗതവും കൺവീനർ എം. സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു. ആം ആദ്മി പാർട്ടി നിവേദനം നൽകി ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പി​െൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെതായ നിർദേശങ്ങൾ സമർപ്പിച്ചു. ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കി ഹരിത പ്രോട്ടോക്കോൾ നടപ്പാക്കണമെന്ന നിർദേശം ചെങ്ങന്നൂരിൽ പല പാർട്ടികളും പാലിച്ചതായി കാണുന്നില്ല. ഫ്ലക്സ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന നിർദേശം നൽകണമെന്ന് ആം ആദ്മി പാർട്ടി കേരള ഘടകം സെക്രട്ടറി പോൾ തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.