വാർഷികാഘോഷവും ഉൽപന്ന പ്രദർശനവും

കൊച്ചി: അലുമിനിയം ഡീലേഴ്സ് ഫോറത്തി​െൻറ നാലാം വാർഷികത്തി​െൻറയും പ്രദർശനത്തി​െൻറയും സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം വിവേക് ജേക്കബ് നിർവഹിച്ചു. എ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് എം.എൻ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധുബെൻ എബ്രഹാം സ്വാഗതം പറഞ്ഞു. എക്സിബിഷൻ പ്രപ്പോസൽ അലുമിനിയം എക്സ്പോ ജനറൽ കൺവീനർ എ. ബഷീർ വിവേക് ജേക്കബിന് കൈമാറി. കേരള മർച്ചൻറ്സ് ആൻഡ് ചേംബർ ഒാഫ് കോമേഴ്സ് ജനറൽ സെക്രട്ടറി മുഹമ്മദ് സഗീർ, ഇഖ്ബാൽ, ടി.പി. കമാൽ, സുധീന്ദ്രൻ, ആർ.ബി. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. അലുമിനിയം ഡീലേഴ്സ് ഫോറം ട്രഷറർ ബൈജു കെ. തോമസ് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 11, 12 തീയതികളിൽ എറണാകുളം ബോൾഗാട്ടി ലുലു കൺവെൻഷൻ സ​െൻററിലാണ് വാർഷികം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.