നെടുമ്പാശ്ശേരി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് . 30.8 കോടി പേർ ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്തതായാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 18.3 ശതമാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 10.4 ശതമാനവും വർധന. കുറഞ്ഞ ചെലവിൽ ആഭ്യന്തര വിമാനയാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ ഉഡാൻ സർവിസ് കൂടി ആരംഭിച്ചതോടെ ഈ സാമ്പത്തിക വർഷം യാത്രക്കാർ വീണ്ടും വലിയ തോതിൽ കൂടുമെന്നാണ് കരുതുന്നത്. അവധിക്കാല ടൂർ പാക്കേജ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ നെടുമ്പാശ്ശേരി: അവധിക്കാല ടൂർ പാക്കേജ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ. മുംബൈ, ബംഗളൂരു തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള ചില ഗ്രൂപ്പുകൾ മുൻകൂർ ബുക്കിങ്ങിനെന്ന പേരിൽ പണം തട്ടിയെടുത്ത ശേഷം വെബ്സൈറ്റുകൾ തന്നെ പിൻവലിച്ചതായ പരാതികളെ തുടർന്നാണിത്. വളരെ കുറഞ്ഞ നിരക്കുകളോടെ നാലും അഞ്ചും ദിവസം നീളുന്ന പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ഏറെ ഗ്രൂപ്പുകളും ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയുമാണ് പ്രചാരണം നടത്തുന്നത്. നിശ്ചിത തുക അടച്ച് ആദ്യം ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ വളരെയേറെ കുറവുണ്ടെന്ന് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ചില ഗ്രൂപ്പുകൾ ഇത്തരത്തിൽ വിമാനത്തവളത്തിൽ യാത്രക്കാരെ എത്തിച്ച ശേഷം മുങ്ങുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.