കൊച്ചി: എറണാകുളം സൗത്ത് ഒാവർ ബ്രിഡ്ജിന് സമീപം വയനാട് സ്വദേശിയായ യുവാവിനെ കവർച്ച ചെയ്ത കേസിൽ ആലപ്പുഴ അരൂക്കുറ്റി വടുതല നദ്വത്ത് നഗർ പാമ്പാടി വീട്ടിൽ ആദിൽ നാസർ (24), എറണാകുളം കടവന്ത്ര ഗാന്ധി നഗർ ഉദയാകോളനി ഹൗസ് നമ്പർ രണ്ടിൽ അനീഷ് രാജൻ (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 27ന് പുലർച്ച നാലരയോടെയാണ് സംഭവം. അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ നാലുപേർ ചേർന്ന് യുവാവിനെ ചങ്ങലകൊണ്ട് മർദിച്ചശേഷം കവർച്ച ചെയ്യുകയായിരുന്നു. യുവാവിെൻറ ഒരുപവൻ മാലയും മോതിരവും മൊബൈൽ ഫോണും 12,000രൂപയും എ.ടി.എം കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയടങ്ങിയ പഴ്സും കവർന്നശേഷം പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് യുവാവ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. എറണാകുളം അസി. കമീഷണർ കെ. ലാൽജിയുടെ നിർദേശാനുസരണം സെൻട്രൽ സി.െഎ എ. അനന്തലാലിെൻറ നേതൃത്വത്തിൽ എസ്.െഎമാരായ ജോസഫ് സാജൻ, കെ. സുനുമോൻ, എ.എസ്.െഎ ബോസ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.