ചിട്ടിപ്പണം വാങ്ങാൻ പോയ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

കൊച്ചി: . പൂണിത്തുറ വിക്രംസാരാഭായി റോഡിൽ പെട്ടിക്കട നടത്തുന്ന എം.കെ. വേണുഗോപാലിനെയാണ് (60) ഏപ്രിൽ 22ന് വൈകീട്ട് മുതൽ കാണാതായത്. കുണ്ടന്നൂർ ജങ്ഷനിൽ പുതുതായി ബേക്കറി കട ആരംഭിച്ചിരുന്നു. അതേദിവസം സുഹൃത്തിനെ കാണാൻ തിരുവാങ്കുളത്ത് പോയിരുന്നെന്നും അവിടെനിന്ന് 6.30ന് വീട്ടിലേക്ക് പോവുകയാണെന്നുപറഞ്ഞ് ഇറങ്ങിയതാണെന്നും പിന്നീട് വീട്ടിൽ എത്തിയിട്ടില്ലെന്നും ഭാര്യ വിമല വേണുഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 'ശ്രീജയ വിദ്യ' എന്ന ചിട്ടിക്കമ്പനിയിൽനിന്ന് 70,000 രൂപ നൽകിയിട്ടുണ്ടെന്നാണ് അവർ പറയുന്നത്. എന്നാൽ, തുക കൈപ്പറ്റിയതിന് തെളിവില്ലെന്നും ഭാര്യ പറഞ്ഞു. കാണാതായ ദിവസം വൈകീട്ട് മുതൽ ഫോൺ സ്വിച്ഓഫ് ആണ്. വയനാട്ടിലാണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പിറ്റേദിവസം രാവിലെ വേണുഗോപാലി​െൻറ വാഹനവും കടയുടെ മുന്നിൽ കണ്ടെത്തിയിരുന്നു. വാഹനത്തി​െൻറ താക്കോലും കടയുടെ താക്കോലും ്അതിലുണ്ടായിരുന്നു. പണം തട്ടിയെടുത്ത് ചിട്ടിക്കമ്പനിക്കാർ അപായപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും ഇതുസംബന്ധിച്ച് മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഡിവൈ.എസ്.പിക്ക് പരാതി നൽകുമെന്നും വിമല പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ വേണുഗോപാൽ 45 വർഷമായി തൃപ്പൂണിത്തുറയിലാണ് താമസം. കാണാതാവുമ്പോൾ വയലറ്റ് ഷർട്ടും കറുത്ത പാൻറ്സുമായിരുന്നു വേഷം. താടിയും മുടിയും നീട്ടിവളർത്തിയിട്ടുണ്ട്. തേവനാല്‍ താഴ്‌വര മാര്‍ ബഹനാന്‍ ദയറ ചാപ്പല്‍ 250ാം വാര്‍ഷികം കൊച്ചി: വെട്ടിക്കല്‍ തേവനാല്‍ താഴ്‌വര മാര്‍ ബഹനാന്‍ ദയറ ചാപ്പൽ 250ാം വാര്‍ഷികാഘോഷം 11 മുതല്‍ 13 വരെ നടക്കുമെന്ന് വികാരി ഫാ. വര്‍ഗീസ് ചാക്കോ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 11ന് രാവിലെ എട്ടിന് ചാപ്പലില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ കുര്‍ബാനയും ഒമ്പതുമുതല്‍ ഒന്നുവരെ മുളന്തുരുത്തി നിര്‍മല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ രക്തദാന ക്യാമ്പും നടക്കും. മൂന്നിന് തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തേഡാക്‌സ് പള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനം ജസ്റ്റിസ് െബഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 13ന് 11ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മർത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ ജേക്കബ് റോയി, ജോണി തോമസ്, അലക്‌സ് കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.