അങ്കത്തിന്​ പദ്​മരാജനും; പത്രിക സമർപ്പണം തുടങ്ങി

ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആദ്യപത്രിക സമർപ്പിച്ചു. തോൽവിയിൽ ഒന്നാമനായി ഗിന്നസ് ബുക്കിലെത്താനുള്ള ശ്രമത്തി​െൻറ ഭാഗമായി സേലം സ്വദേശി ഡോ. കെ. പദ്മരാജനാണ് ആദ്യ ദിവസമായ വ്യാഴാഴ്ച രാവിലെ 11.10ന് വരണാധികാരി കൂടിയായ ചെങ്ങന്നൂർ ആർ.ഡി.ഒ എം.വി. സരേഷ് കുമാർ മുമ്പാകെ പത്രിക സമർപ്പിച്ചത്. പദ്മരാജ​െൻറ 196ാമത് മത്സരമാണിത്. രാജ്യത്തെ പ്രമുഖർക്കെതിരെ മത്സരിച്ച് ശ്രദ്ധ നേടിയ പദ്മരാജൻ 30ാം വയസ്സിൽ തുടങ്ങിയ അങ്കം 60ലും തുടരുകയാണ്. കണ്ണൂർ കുഞ്ഞിമംഗലം കെ. കുഞ്ഞമ്പു നായരുടെയും ശ്രീദേവി അമ്മയുടെയും അഞ്ച് മക്കളിൽ മൂത്തവനാണ് കെ. പദ്മരാജൻ. േമയ് 10നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 11നാണ് സൂക്ഷ്മ പരിശോധന. 14 വരെ പിൻവലിക്കാം. അന്നുതന്നെ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ചെങ്ങന്നൂർ ബി.ഡി.ഒ ഹർഷനാണ് ഉപവരണാധികാരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.