കൊച്ചി: കേരള ലളിതകല അക്കാദമി ഇൗ മാസം എട്ടുമുതൽ 14 വരെ എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന 'സർഗയാനം' ചിത്രകല പ്രദർശനത്തിനോടനുബന്ധിച്ച സെമിനാറിന് രജിസ്േട്രഷൻ തുടങ്ങി. 12ന് രാവിലെ 11ന് 'സമകാലീന കേരളീയ കലാപരിസരം' വിഷയത്തിലാണ് സെമിനാർ. കലാനിരൂപകരായ സദാനന്ദ് മേനോൻ, ടി.വി. ചന്ദ്രൻ, വിജയകുമാർ മേനോൻ എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ബന്ധപ്പെടേണ്ട വിലാസം: സെക്രട്ടറി, കേരള ലളിതകല അക്കാദമി, തൃശൂർ. ഫോൺ: 0487 2333773. രജിസ്േട്രഷൻ ഫീസ് ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.