ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് വിദ്യാർഥികൾ. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിെൻറ സഹകരണത്തോടെ ഭൂമിത്രസേന ക്ലബിെൻറ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിലാണ് വിദ്യാർഥികൾ പെങ്കടുത്തത്. ബുധനൂർ പഞ്ചായത്തിൽ 12 വർഷമായി വൃത്തിഹീനമായി ചപ്പുചവറുകളും മാലിന്യവും നിറഞ്ഞുകിടന്ന നീർത്തടം വിദ്യാർഥികൾ വൃത്തിയാക്കി. ചപ്പുചവറുകളും പോളയും പായലും ചളിയും നീക്കി. മണ്ണൊലിപ്പ് തടയുന്നതിന് കുളക്കരയിൽ രാമച്ചത്തിെൻറ തൈകൾ നട്ടു. കോളജിലെ എൻ.എസ്.എസ്, ജൈവ വൈവിധ്യക്ലബ്, നേച്വർ ക്ലബ് എന്നിവയിലെ വിദ്യാർഥികൾക്കൊപ്പം പൂർവവിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. പദ്ധതി കൺവീനർ ഡോ. ആർ. അഭിലാഷ്, ഡോ. ജേക്കബ് ജോർജ്, ഡോ. വിനോയ് തോമസ്, ഡോ. പ്രീത കാരണവർ, പ്രഫ. ബിജി എബ്രഹാം എന്നിവർ നേതൃത്വം നൽകി. സാന്ത്വനം വാര്‍ഷിക പൊതുയോഗം ഹരിപ്പാട്: സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. അടുത്ത സാമ്പത്തികവര്‍ഷം വയോജനങ്ങള്‍ക്കും വിധവകള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതലായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡൻറായി ജോണ്‍ തോമസിനെ വീണ്ടും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: ജി. ഹരികുമാര്‍ (സെക്ര), സനാജി ഏവൂര്‍ (വൈസ് പ്രസി), രാജശേഖരന്‍ (ജോ. സെക്ര), സോമനാഥന്‍ നായര്‍ (ട്രഷ), മാത്യു ഡാനിയല്‍ (വസഥം പകല്‍വീട് ഡയറക്ടർ), കെ.ജി. സജീവ് (സെക്ര), പ്രഫ. ആര്‍. അഭിജിത്ത് (വിദ്യാഭ്യാസ സഹായസമിതി ചെയർ). യോഗത്തില്‍ ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. വനിതഫോറം കണ്‍വീനര്‍ അംബിക, യുവസാന്ത്വനം പ്രസിഡൻറ് അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ച്ചയായി 40 മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയ രഘു കളത്തിലിനെ ആദരിച്ചു. വിധവ കൂട്ടായ്മ ജില്ല സമ്മേളനം ആറിന് ഹരിപ്പാട്: വിധവ കൂട്ടായ്മ ജില്ല സമ്മേളനം ആറിന് ഹരിപ്പാട് നടക്കുമെന്ന് ഭാരവാഹികളായ ആർ. ഷാജി, അമ്മിണി രാമൻകുട്ടി, മിനി ഗോപിനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കാർത്തികപ്പള്ളി എസ്.എൻ.ഡി.പി യൂനിയൻ ഹാളിൽ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് മിനി ഗോപിനാഥ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.