എസ്.എസ്.എല്‍.സി: മൂവാറ്റുപുഴയുടെ നേട്ടത്തിന് പിന്നിൽ സര്‍ക്കാര്‍ പദ്ധതികൾ -എല്‍ദോ എബ്രഹാം മൂവാറ്റുപുഴ: വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് എസ്.എസ്.എല്‍.സി വിജയത്തില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാം നേടാൻ കാരണമായതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയികളെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും അധ്യാപകരെയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം 100 ശതമാനം വിജയം കൈവരിക്കുകയാണ് ലക്ഷ്യമെന്നും ഏഴ് വിദ്യാർഥികളുടെ പരാജയമാണ് 100 ശതമാനം നഷ്ടമാകാൻ കാരണമായതെന്നും സാങ്കേതികമായി പരാജയപ്പെെട്ടങ്കിലും സേ പരീക്ഷയില്‍ ഇവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കുന്ന എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതി പദ്ധതിയില്‍ അടുത്ത അധ്യയനവര്‍ഷം വിവിധ പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുെണ്ടന്നും എം.എല്‍.എ പറഞ്ഞു. ഡി.ഇ.ഒ കെ. സാവിത്രിക്ക് എം.എല്‍.എ ഉപഹാരം നല്‍കി. വിദ്യാജ്യോതി പദ്ധതി ചെയര്‍മാന്‍ എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രമീള ഗിരീഷ് കുമാര്‍, ഡി.ഇ.ഒ കെ. സാവിത്രി, സൂപ്രണ്ടുമാരായ ഡി. ഉല്ലാസ്, എം.ആര്‍. അനുരാജന്‍, വിദ്യാജ്യോതി പദ്ധതി കണ്‍വീനര്‍ ടി.കെ. വിജയകുമാര്‍, കോഓഡിനേറ്റര്‍ സി.ആര്‍. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ വിജയം ഈ വര്‍ഷം തിരിച്ചുപിടിച്ചതിനെറ ആഹ്ലാദത്തിലാണ് ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.