മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. തെരഞ്ഞെടുപ്പ് യോഗം ക്വോറം തികയാതെ പിരിച്ചുവിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടത്താൻ ചേർന്ന യോഗത്തിലും പിന്നീടു നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് യോഗത്തിലും 13 അംഗ കമ്മിറ്റിയിലെ പകുതിയിൽ താഴെ അംഗങ്ങൾ മാത്രേമ ഹാജരായുള്ളൂ. പ്രസിഡൻറിനും വൈസ് പ്രസിഡൻറിനും എതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി ചർച്ചക്കെടുത്തപ്പോഴും ക്വോറം തികയാതെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. എന്നാൽ, സാമ്പത്തിക വർഷം അവസാനിച്ചതോടെ പ്രസിഡൻറും വൈസ് പ്രസിഡൻറും സ്വയം രാജി സമർപ്പിക്കുകയായിരുന്നു. കൂട്ടുമുന്നണിയായുള്ള കല്ലൂർക്കാട് ജനകീയ വികസന മുന്നണി ഭരണത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമായ സ്വാധീനമില്ലാത്തതിനാൽ കടുത്ത അനിശ്ചിതാവസ്ഥയാണ് ഇവിടെയുള്ളത്. സി.പി.എമ്മിന് മുൻതൂക്കമുണ്ടെങ്കിലും പാർട്ടി തലത്തിലുള്ള തീരുമാനം നടപ്പാക്കാൻ സാധിക്കുമെന്നുറപ്പില്ലാത്ത സാഹചര്യമാണ് നിലവിൽ. നിയമമനുസരിച്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ക്വോറം തികയാതെ പിരിച്ചുവിടേണ്ടി വന്നാൽ പിന്നീട് ചേരുന്ന യോഗത്തിന് ക്വോറം പ്രസക്തമല്ലാതാവുകയും ഹാജരാകുന്നവരെ ഉൾപ്പെടുത്തി നടപടികൾ പൂർത്തീകരിക്കുകയും ചെയ്യും. വെള്ളയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് അംഗങ്ങളെ ഒപ്പം നിർത്താനുള്ള ചരടുവലികൾ ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.