പിറവം: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് നഗരസഭയിലെ അഞ്ച് സ്കൂളുകൾ. പരീക്ഷ എഴുതിയ 465 വിദ്യാർഥികളും വിജയിച്ചു. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് 230 പേരുടെ വിജയത്തിനൊപ്പം 28 വിദ്യാർഥികൾക്ക് മുഴുവൻ എ പ്ലസും നേടി. 154 വിദ്യാർഥികളിൽ സെൻറ് ജോസഫ് ഹൈസ്കൂളിൽ 37 എ പ്ലസ് വിജയികളുണ്ട്. പിറവം ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ എട്ട് കുട്ടികളും ഗവ. ഹൈസ്കൂൾ നാമക്കുഴിയിൽ എഴുതിയ 13 കുട്ടികളും വിജയിച്ചു. നഗരസഭ പരിധിയിലുള്ള അഞ്ച് സ്കൂളുകളിലും 100 ശതമാനം വിജയം നേടാനായതിൽ മുഴുവൻ കുട്ടികളെയും അധ്യാപകരെയും പ്രധാനാധ്യാപകരെയും നഗരസഭ അധ്യക്ഷൻ സാബു കെ. ജേക്കബ് അഭിനന്ദിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും കഠിനാധ്വാനത്തെൻറ പ്രതിഫലമാണ് ഇൗ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.