കൊച്ചി: കേരള ജേണലിസ്റ്റ് യൂനിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന മാധ്യമപ്രവർത്തക അവകാശ സംരക്ഷണ മാർച്ചിെൻറ ഭാഗമായി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എ. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജോഷി അറക്കൽ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ടി.യുസി ജില്ല ജോയൻറ് സെക്രട്ടറി സന്തോഷ് കുമാർ, ജില്ല സെക്രട്ടറി ബോബൻ കിഴക്കേത്തറ, ശ്രീമൂലനഗരം മോഹൻദാസ്, സുനീഷ് മണ്ണത്തൂർ, ശ്യാംകുമാർ കാക്കനാട്, അബ്ബാസ് കാക്കനാട് എന്നിവർ സംസാരിച്ചു. ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, ജില്ല ലേബർ ഓഫിസർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.