ജെ.ഇ.ഇ: അമൽ മാത്യുവിന്​ കേരളത്തിൽ ഒന്നാം റാങ്ക്

കൊച്ചി: ഐ.ഐ.ടി പ്രവേശനത്തിന് നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ (ഐ.ഐ.ടി-ജെ.ഇ.ഇ) കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അമൽ മാത്യു കേരളത്തിൽ ഒന്നാം റാങ്ക് നേടി. ദേശീയതലത്തിൽ 160ാം റാങ്കാണ്. അടുത്തിടെ നടത്തിയ ഐ.ഐ.ടി അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാം ഫോർ ഡിസൈനിൽ (ഐ.ഐ.ടി-യു.സി.ഇ.ഇ.ഡി) ദേശീയതലത്തിൽ അഞ്ചാം റാങ്കും കിശോർ വൈജ്ഞാനിക് േപ്രാത്സാഹൻ യോജനയിൽ ദേശീയതലത്തിൽ 67ാം റാങ്കും കരസ്ഥമാക്കിയിരുന്നു. കുറുപ്പന്തറ മാഞ്ഞൂർ പുല്ലേൻകുന്നേൽ വീട്ടിൽ മാത്യു ജോസഫി​െൻറയും ജാൻസി മാത്യുവി​െൻറയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.