കൊച്ചി: കല്യാൺ ജ്വല്ലേഴ്സിെൻറ ഗൾഫ് മേഖലയിലെ മൂന്ന് ഷോറൂം ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു. യു.എ.ഇ ബർ ദുബൈയിലെ മീനാ ബസാർ, കുവൈത്ത് സിറ്റി ഫാഹീലിലെ അൽ ഖിയാത്തീൻ കോംപ്ലക്സ്, ഖത്തർ ദോഹ ഡി-റിങ് റോഡിലെ ലുലു ഹൈപർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ഷോറൂം. ഷാരൂഖിനൊപ്പം കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ െഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ ആർ. കാർത്തിക് എന്നിവരും ഉണ്ടായിരുന്നു. പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ഏറെ ആവേശകരമായ നിമിഷമാണെന്ന് ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാണിെൻറ ഏറ്റവും പുതിയ വിവാഹാഭരണ ബ്രാൻഡായ മുഹൂർത്തിെൻറ വിപുല ശേഖരമാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.