കൊച്ചി: ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ മുടങ്ങിയ റോ റോ സർവിസ് പുനരാരംഭിക്കാൻ കൊച്ചി കോർപറേഷൻ നാവികസേനയുടെ സഹായം തേടി. അടുത്തദിവസം സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം അറിയിക്കാമെന്ന് നാവികസേന അധികൃതർ ഉറപ്പുനൽകിയതായി മേയർ സൗമിനി ജയിൻ അറിയിച്ചു. സർവിസ് നടത്താൻ കോർപറേഷനുമായി ധാരണയുണ്ടാക്കിയ കെ.എസ്.െഎ.എൻ.സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് മറ്റുവഴികൾ തേടുന്നത്. കെ.എസ്.െഎ.എൻ.സി അധികൃതരുമായി വ്യാഴാഴ്ച മേയർ സൗമിനി ജയിൻ നടത്തിയ ചർച്ചയിലും സർവിസ് എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പുനൽകാൻ അവർക്ക് കഴിഞ്ഞില്ല. വാഹനം ഒാടിക്കാൻ വൈദഗ്ധ്യമുള്ള ജീവനക്കാർ കെ.എസ്.െഎ.എൻ.സിക്ക് ഇല്ലാത്തതാണ് താൽക്കാലികമായാണെങ്കിലും േകാർപറേഷെൻറ സ്വപ്ന പദ്ധതി അട്ടിമറിക്കപ്പെടാൻ ഇടയാക്കിയത്. ആഘോഷമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സർവിസ് അന്നുതന്നെ നിർത്തിവെക്കുകയായിരുന്നു. ഇതിെൻറ പേരിൽ പ്രതിപക്ഷം കോർപറേഷൻ അധികൃതരെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചു. വാഹനത്തിന് മതിയായ ലൈസൻസുകളും ഇൻഷുറൻസും ഇല്ലെന്നായിരുന്നു പ്രധാന പ്രചാരണം. പ്രശ്നങ്ങൾ തുറന്നുപറയാൻ കെ.എസ്.െഎ.എൻ.സി അധികൃതരും തയാറായില്ല. ബുധനാഴ്ച കലക്ടർ വിളിച്ച യോഗത്തിലാണ് നിലവിൽ എല്ലാ ലൈസൻസും ഉണ്ടെന്ന് വ്യക്തമായത്. അടുത്ത ദിവസങ്ങിൽ കാലാവധി കഴിയുന്ന ലൈസൻസുകൾ പുതുക്കിയെടുക്കേണ്ട ഉത്തരവാദിത്തം കരാർ ഏറ്റെടുത്ത കെ.എസ്.െഎ.എൻ.സിക്കുമാണ്. ജീവനക്കാർക്ക് മതിയായ പരിശീലനം പോർട്ട് ട്രസ്റ്റിൽനിന്ന് ലഭിച്ചില്ലെന്ന് കെ.എസ്.െഎ.എൻ.സി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, പോർട്ട് അധികൃതർ ഇത് നിഷേധിച്ചു. ഇൗ സാഹചര്യത്തിലും കെ.എസ്.െഎ.എൻ.സി സ്വീകരിച്ച സമീപനം സംശയകരമാണ്. കെ.എസ്.െഎ.എൻ.സിക്ക് പുറത്തുനിന്ന് ചിലരെ ജോലി ഏൽപിക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ, അവരും പിന്മാറിയ സാഹചര്യത്തിൽ മുംബൈയിൽനിന്ന് ജീവനക്കാരെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്. എപ്പോൾ ഇത് സാധ്യമാകുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പുനൽകാൻ മേയർ നടത്തിയ ചർച്ചയിൽ അവർ തയാറായില്ല. വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കുറവിനൊപ്പം ജെട്ടി നിർമാണത്തിലെ അപാകതയും കാരണമായി പറയുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ ശനിയാഴ്ച വീണ്ടും കലക്ടർ യോഗം വിളിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ മേയർ പ്രതിപക്ഷ ആവശ്യപ്രകാരം ശനിയാഴ്ച അടിയന്തര കൗൺസിൽ യോഗവും വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.