എസ്​.എസ്​.എൽ.സി: ചേർത്തലയിലും സർക്കാർ വിദ്യാലയങ്ങൾക്ക്​ തിളക്കം

ചേര്‍ത്തല: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നഗരത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് മികച്ച വിജയം. ഗവ. ഗേള്‍സ് എച്ച്.എസും എസ്.എന്‍.എം ജി.ബി.എച്ച്.എസ്.എസും 100 ശതമാനം നേടി. സ​െൻറ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ തുടര്‍ച്ചയായി മൂന്നാംവട്ടവും 100 ശതമാനം വിജയം കരസ്ഥമാക്കി. 137 കുട്ടികളാണ് എസ്.എന്‍.എം ജി.ബി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയത്. മൂന്നുപേര്‍ ഫുള്‍ എ പ്ലസ് നേടി. ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 265 കുട്ടികളില്‍ 32 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഗണത്തില്‍ ഏറ്റവും അധികം പെണ്‍കുട്ടികളെ പരീക്ഷയെഴുതിച്ചത് ഗവ. ഗേള്‍സ് എച്ച്.എസാണ്. തുടര്‍ച്ചയായി മൂന്നാം തവണയും 100 ശതമാനം വിജയം കൊയ്ത സ​െൻറ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ 342 കുട്ടികളാണ് പരീക്ഷയെഴുതിയത്. 38 പേര്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി. എയ്ഡഡ് സ്‌കൂളുകളുടെ ഗണത്തില്‍ ഏറ്റവും അധികം കുട്ടികളെ പരീക്ഷയെഴുതിപ്പിച്ച് വിജയിപ്പിെച്ചന്ന നേട്ടം കൈവരിക്കാന്‍ ഈ സ്കൂളിനായി. അര്‍ത്തുങ്കല്‍ ജി.ആര്‍.എഫ്.ടി.എച്ച് ആൻഡ് വി.എച്ച്.എസ്.എസ്, അരൂര്‍ ഗവ. എച്ച്.എസ്, പൊള്ളേത്തൈ ഗവ. എച്ച്.എസ്, ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം ഗവ. സംസ്‌കൃതം എച്ച്.എസ്, പെരുമ്പളം ഗവ. എച്ച്.എസ്, പട്ടണക്കാട് എസ്.സി.യു ഗവ. വി.എച്ച്.എസ്.എസ്, തണ്ണീര്‍മുക്കം ഗവ. എച്ച്.എസ്.എസ് എന്നീ സര്‍ക്കാര്‍ വിദ്യാലയങ്ങളും മികച്ചനേട്ടം കൈവരിച്ചു. അര്‍ത്തുങ്കല്‍ സ്‌കൂളില്‍ 11 പേരാണ് പരീക്ഷയെഴുതിയത്. അരൂര്‍ എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 25 പേരും വിജയം കൈവരിച്ചു. പൊള്ളേത്തൈ സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 67 കുട്ടികളില്‍ ഏഴുപേര്‍ മുഴുവൻ എ പ്ലസ് നേടി. ചാരമംഗലത്ത് 151 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ എട്ടുപേര്‍ക്ക് മുഴുവൻ എ പ്ലസ് കിട്ടി. സംസ്‌കൃത എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 51 പേരില്‍ നാലുപേര്‍ക്ക് മുഴുവൻ എ പ്ലസ് ഉണ്ട്. പെരുമ്പളം ദ്വീപിലെ സ്‌കൂളില്‍ പരീക്ഷയെഴുതിയ 46 കുട്ടികളും വിജയിച്ചു. പട്ടണക്കാട് സ്‌കൂളില്‍ 90 പേര്‍ പരീക്ഷയെഴുതി. 12 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. തണ്ണീര്‍മുക്കം സ്‌കൂളില്‍ പരീക്ഷയെഴുതിയ 13 പേരും വിജയിച്ചു. അരൂർ ഗവ. സ്കൂൾ ഇത്തവണ തിളക്കം തിരിച്ചുപിടിച്ചു അരൂർ: അരൂർ ഗവ. ഹൈസ്കൂൾ കൈവിട്ടുപോയ മികവ് തിരിച്ചുപിടിച്ചു. 100 ശതമാനം വിജയം തുടർച്ചയായി നേടി ഹാട്രിക് അടിച്ച അഭിമാനത്തി​െൻറ നെറുകയിലിരിക്കെ കഴിഞ്ഞതവണ ഒരുവിദ്യാർഥിയുടെ പരാജയം പൂർണ വിജയത്തുടർച്ചക്ക് വിരാമമിട്ടിരുന്നു. പരാജയപ്പെട്ട കുട്ടി സേ എഴുതി വിജയിച്ച് സ്കൂളി​െൻറ അഭിമാനം കാത്തെങ്കിലും അതാരും അറിഞ്ഞില്ല. എന്നാൽ, ഇത്തവണ പരീക്ഷ എഴുതിയ 25 പേരും വിജയിച്ച് നൂറി​െൻറ മികവിലെത്തിയപ്പോൾ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ചതി​െൻറ ആഹ്ലാദത്തിലാണ് കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും. നിരന്തര പരാജയങ്ങളും അധികൃതരുടെ അവഗണനയും അടച്ചുപൂട്ടലി​െൻറ വക്കത്തെത്തിച്ച സർക്കാർ സ്കൂളിനെ അഞ്ചുവർഷം മുമ്പ് അരൂർ എം.എൽ.എ ആരിഫ് ദത്തെടുക്കുകയായിരുന്നു. എ.എം. ആരിഫ് എം.എൽ.എ വിജയമറിഞ്ഞ് എത്തി അധ്യാപകരെ അനുമോദിച്ചു. കുട്ടികളെ സ്കൂളിൽ വിളിച്ചുവരുത്തി പഞ്ചായത്ത് അംഗം ടി.ബി. ഉണ്ണികൃഷ്ണൻ മധുരപലഹാര വിതരണം നടത്തി വിജയികളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.