കോതമംഗലം: പൊലീസിെൻറ പീഡനം ഭയന്ന് വനത്തിൽ ഒളിച്ച യുവാവിനെ പാരാലീഗൽ വളൻറിയർമാർ കണ്ടെത്തി രക്ഷപ്പെടുത്തി. കുട്ടമ്പുഴ ആദിവാസി മേഖലയിലെ പിണവുർകുടി ആനന്ദൻ കുടിയിലെ താമസക്കാരനായ കൃഷ്ണനെയാണ് (35) കോതമംഗലം താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി പരാലീഗൽ വളൻറിയർ വത്സ ബിനുവും ബന്ധുക്കളും ചേർന്ന് കാട്ടിൽനിന്ന് രക്ഷപ്പെടുത്തിയത്. രണ്ടുമാസം മുമ്പ് അയൽവാസിയുമായുണ്ടായ വാക്തർക്കമാണ് കൃഷ്ണനെ വനത്തിനുള്ളിൽ ഒറ്റക്ക് കഴിയുന്നതിലേക്ക് എത്തിച്ചത്. കൃഷ്ണെൻറയും സഹോദരന്മാരുടെയും സ്ഥലം വാങ്ങിയ അയൽവാസി ഇവരുടെ സ്ഥലേത്തക്കുള്ള വഴി അടച്ചുകെട്ടി. ഇതുസംബന്ധിച്ച തർക്കം ഉടലെടുത്തു. അയൽവാസി നൽകിയ പരാതിയിൽ അയൽവാസിയുടെ പൊലീസുകാരനായ മകനൊപ്പം കുട്ടമ്പുഴ പൊലീസ് സ്ഥലത്തെത്തി കൃഷണനെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആഴ്ചകൾക്ക് ശേഷം സമൻസ് ലഭിച്ചതോടെ ഭയചകിതനായ കൃഷ്ണൻ വീട് ഉപേക്ഷിച്ച് വനത്തിലേക്ക് കയറുകയായിരുന്നു. വല്ലപ്പോഴും കാടിറങ്ങിയാൽ മണിക്കൂറുകൾക്കകം തിരിച്ച് പോകും. കൃഷ്ണെൻറ ഭാര്യ നിർമല കുടുംബശ്രിയിൽ വിഷയം അവതരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുടുംബശ്രീ പ്രവർത്തകർ ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറി ടി.ഐ. സുലൈമാനെ വിവരം അറിയിച്ചു. പാരാലീഗൽ വളൻറിയർ വത്സയും അയൽവാസികളും ബുധനാഴ്ച രാവിലെ 10 കിലോമീറ്റർ അകലെ നേര്യമംഗലം വനമേഖലയിൽപെടുന്ന തേൻനോക്കി മലയിലെ പാറപ്പുറത്തുനിന്ന് കണ്ടെത്തുകയായിരുന്നു. വളൻറിയർമാരെ ഭയന്ന് ഓടിയെങ്കിലും പിടികൂടി കോതമംഗലത്ത് ലീഗൽ സർവിസ് കമ്മിറ്റി ചെയർപേഴ്സൻ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കാട്ടിൽ ഭക്ഷണമില്ലാതെ കഴിഞ്ഞതിനെ തുടർന്ന് അവശനായ കൃഷ്ണനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കാനും ഉണ്ടായ സംഭവങ്ങൾ എഴുതി നൽകാനും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. പരാതി നേരിട്ട് സ്വീകരിച്ച മജിസ്ട്രേറ്റ് സഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമാനുസരണ നടപടി ഉണ്ടാകുമെന്ന് കൃഷ്ണന് ഉറപ്പ് നൽകി. ഇയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.