കൊച്ചി: കൊച്ചിൻ കാൻസർ സെൻറർ നിർമാണോദ്ഘാടനം ഈ മാസം 20ന് നടക്കും. എൽ.ഡി.എഫ് സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് നിർമാണോദ്ഘാടനം നടത്തുക. വാർഷികാഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ പങ്കെടുക്കും. 395 കോടിയുടെ പദ്ധതിയാണിത്. ഡി.പി.ആർ അംഗീകരിച്ച് കഴിഞ്ഞ മാസം ഭൂമിയൊരുക്കുക, വഴി വെട്ടുക തുടങ്ങിയ ജോലികൾ ആരംഭിച്ചിരുന്നു. 2016 നവംബറിലാണ് ടെൻഡർ വിളിച്ചത്. ഒരു വർഷത്തിന് ശേഷമാണ് ഇൻ പേഷ്യൻറ് ഉൾപ്പെടെ വലിയ പദ്ധതിക്ക് തുടക്കമായത്. ഒ.പി സംവിധാനം മാത്രമായി നിലവവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമായി മധ്യകേരളത്തിലെ ഒന്നാമത്തെ കാൻസർ സെൻററായിരിക്കും ഇവിടെ ഉയരുക. കിഫ്ബിയിൽനിന്ന് 379.73 കോടിയാണ് സെൻററിനായി അനുവദിച്ചത്. 12.3 ഏക്കറിൽ അഞ്ചു ലക്ഷം ചതുരശ്രയടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തുക. 400 പേരെ കിടത്തിച്ചികിത്സിക്കാനാകും. ഒ.പിയിൽ 800 പേർക്കുള്ള സൗകര്യമുണ്ടാകും. കീമോതെറപ്പി ചികിത്സക്കായി 50 ബെഡുകൾ, എട്ട് ഓപറേഷൻ തിയറ്ററുകൾ, ന്യൂക്ലിയർ മെഡിസിൻ വിഭാഗം, റേഡിയേഷൻ ഓങ്കോളജി വിഭാഗം, റേഡിയേഷൻ ചികിത്സക്കായി അത്യാധുനിക ലിനാക് മെഷീനുകൾ എന്നിവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.