വിജ്ഞാപനമാകുന്നതോടെ ചെങ്ങന്നൂരിൽ പ്രചാരണത്തി​െൻറ രൂപവും ഭാവവും മാറും

ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഇറങ്ങുന്നതോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ രൂപവും ഭാവവും മാറും. എം.എൽ.എ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായർ മരിച്ച സാഹചര്യത്തിൽ ഉണ്ടായ ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും അഭിമാന പ്രശ്നമായതോടെ ചെങ്ങന്നൂർ ഇതുവരെ കാണാത്ത പ്രചാരണ ചൂടാണ് ഇനിയുള്ള ദിനങ്ങളിൽ ഉണ്ടാവുക. ജില്ല െസക്രട്ടറി സജി ചെറിയാൻ സിറ്റിങ് സീറ്റിൽ വിജയിക്കേണ്ടത് സി.പി.എമ്മിനും ഇടതുമുന്നണിക്കും സംസ്ഥാന സർക്കാറിനും അഭിമാന വിഷയമാണ്. യു.ഡി.എഫ് സ്ഥാനാർഥി വിജയകുമാറും വലിയ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. കൈവിട്ടുപോയ തട്ടകത്തെ തിരിച്ചുപിടിക്കാനുള്ള ദൗത്യം. കന്നി മത്സരമാെണങ്കിലും പാർട്ടിയിൽ ഒതുക്കപ്പെട്ട നേതാവി​െൻറ ഉയർത്തെഴുന്നേൽപ്പിന് തെരഞ്ഞെടുപ്പ് കളമൊരുക്കെട്ടയെന്ന് കരുതുന്നവർ കോൺഗ്രസിലുണ്ട്. നാട്ടുകാരനും നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും അഭിഭാഷകനുമൊക്കെയായ ഘടകങ്ങളുമുണ്ട്്. അതേ േപാലെയാണ് ബി.െജ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുടെ സ്ഥാനവും. നാട്ടുകാരൻ എന്ന ആനുകുല്യം ശ്രീധരൻ പിള്ളക്കുമുണ്ട്. ബി.ജെ.പിക്കുമിത് വിജയ പ്രതീക്ഷ മാത്രമുള്ള തെരഞ്ഞെടുപ്പാണ്. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും ഏഴിനും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ ഒമ്പതിനും നാമനിർദേശ പത്രികകൾ സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.