പഞ്ചായത്ത് അവഗണന തുടരുന്നു; മാലിന്യവാഹിനിയായി ആനിക്കാട്ചിറ

മൂവാറ്റുപുഴ: ഒരു വർഷം മുമ്പ് ടൺ കണക്കിന് മാലിന്യംവാരി നീക്കി ശുചീകരിച്ച ആനിക്കാട് ചിറ വീണ്ടും മാലിന്യവാഹിനിയായി. വേനൽക്കാലത്ത് അടക്കം തെളിനീർ നൽകിയിരുന്ന ചിറ ഒരു കാലത്ത് പ്രദേശവാസികളുടെ ദാഹനീര് കൂടിയായിരുന്നു. കാൽ നൂറ്റാണ്ടുകാലം അവഗണിക്കപ്പെട്ട് മാലിന്യം നിറഞ്ഞുകിടന്ന ആവോലിപഞ്ചായത്തിലെ ആനിക്കാട്ടുചിറയിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് മാലിന്യം കഴിഞ്ഞ വർഷമാണ് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളി​െൻറ നേതൃത്വത്തിൽ ശുചീകരിച്ചത്. വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്കൊടുവിൽ ടൺക്കണക്കിന് മാലിന്യമാണ് കോരി നീക്കിയത്. ശുചീകരണത്തിന് ശേഷം മാലിന്യം നിക്ഷേപം തടയാൻ െറസിഡൻറ്്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കർമസേന തന്നെ രൂപവത്കരിച്ചിരുെന്നങ്കിലും ചിറയിൽ വീണ്ടും മാലിന്യം നിറയുകയായിരുന്നു. പായലിനുപുറമെ പ്ലാസ്്റ്റിക് മാലിന്യം വീണ്ടും നിറഞ്ഞിട്ടുണ്ട്. മദ്യക്കുപ്പികളും ചിറയിൽ ചിതറിക്കിടക്കുന്നുണ്ട്. മൂവാറ്റുപുഴ -തൊടുപുഴ റോഡരികിൽ ആനിക്കാട് ജങ്ഷന് സമീപം മുന്നൂറു വർഷത്തിലേറെ പഴക്കമുള്ള ആനിക്കാട്ടുചിറ ജില്ലയിലെ ഏറ്റവും ശുദ്ധമായ ഉറവകണ്ണികളുള്ള ചിറകൂടിയാണ്. മുൻകാലങ്ങളിൽ ഈ ചിറയിലെ വെള്ളം കുടിവെള്ളമായി വരെ ഉപയോഗിച്ചിരുന്നതായി പറയുന്നു. ചിറ നവീകരിച്ച് ഉദ്യാനവും അലങ്കാര ദീപങ്ങളും സജ്ജീകരിക്കുമെന്നും മൂവാറ്റുപുഴയുടെ ടൂറിസം പട്ടികയിൽ ആനിക്കാട് ചിറയെ ഉൾപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചിരുെന്നങ്കിലും തുടർ നടപടിയായിട്ടില്ല. ചിറ ശുചീകരണം നടത്തുമ്പോൾ ചിറ സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന പ്രഖ്യാപനം നടത്തിയ പഞ്ചായത്തധികൃതർ ഒരു നടപടിയും സ്വീകരിക്കാൻ തയാറായില്ല. ശുചീകരണം നടത്തി ഒരു വർഷത്തിനിപ്പുറം ചിറ മാലിന്യവാഹിനിയായത് കണ്ടിെല്ലന്ന് നടിക്കാനാണ് പഞ്ചായത്തധികൃതർക്കും താൽപര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.