ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം തിരുവനന്തപുരം: 2018ലെ ഒന്നാം വര്‍ഷ ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. വെള്ളിയാഴ്ച രാവിലെ 11ന് സര്‍വകലാശാല ആസ്ഥാനത്തുള്ള കമ്പ്യൂട്ടര്‍ സെൻററിലാണ് പരിശീലനം. ഒരു അക്ഷയകേന്ദ്രത്തില്‍നിന്ന് ഒരാള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വ്യാഴാഴ്ചക്ക് മുമ്പ് 0471-2386296 എന്ന ഫോൺ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. സോഫ്റ്റ്‌വെയറിലും രജിസ്‌ട്രേഷന്‍ രീതിയിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിശദീകരിക്കും. പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിട്ടാണ് പരിശീലനം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. പങ്കെടുക്കുന്നവര്‍ സ്വന്തം ചെലവില്‍ ഹാജരാകണം. എല്‍എല്‍.എം, എം.ബി.എല്‍ ഫലം 2017 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം, മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകള്‍ ഇൗ മാസം 21 വരെ സ്വീകരിക്കും. കേരള േലാ അക്കാദമി ലോ കോളജിലെ ആര്യദാസ്.സി.എസ് എല്‍.എല്‍.എം പരീക്ഷക്ക് (1267/1800) ഒന്നാം റാങ്ക് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.