അങ്കമാലി: ഹയർ സെക്കന്‍ഡറിയും വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറിയും പൊതുവിദ്യാഭ്യാസത്തിന് കീഴിലാക്കുന്ന സാഹചര്യത്തില്‍ പുതുതായി സൂപ്രണ്ട്, ക്ലര്‍ക്ക്, ഓഫിസ് അറ്റന്‍ഡൻറ്, ലൈബ്രേറിയന്‍ എന്നീ തസ്തികകൾ അനുവദിക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ.സി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.യു. അനൂബ്, കെ.വി. ഫ്രാന്‍സിസ്, എന്‍.കെ. ജയരാജ്, ടി.വി. രഘുനാഥന്‍, എം.വി. ഏലിയാസ്, പി.ആര്‍. സുനില്‍കുമാര്‍, ജോബി തോമസ്, കെ.പി. സുരേഷ്, മനോജ് എസ്. വാര്യര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡൻറായി ടി.വി. രഘുനാഥനെയും സെക്രട്ടറിയായി ടി.യു. അനൂബിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: മനോജ് എസ്. വാര്യര്‍, പി.ആര്‍. തുളസി (വൈസ് പ്രസി.), ഷിഫിന്‍ ഗിഫ്റ്റ് (ജോ. സെക്ര.), അരുണ്‍ തമ്പി (ട്രഷ.). ഇ.എന്‍. ബിന്ദു (വനിത ഫോറം കണ്‍വീനര്‍). മൂന്ന് ചിത്രങ്ങള്‍. ചിത്രം-ഒന്ന്: കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ജില്ല സമ്മേളനം സംസ്ഥാന ട്രഷറര്‍ കെ.സി. ശശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫയല്‍നെയിം: ER ANKA 50 DIST.SAMELANAM രണ്ട്: കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ടി.വി. രഘുനാഥ്. ഫയല്‍നെയിം: ER ANKA 51 PRESIDENT REGUNATH ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.യു. അനൂബ്. ഫയല്‍നെയിം: ER ANKA 52 SECRETERY ANOOB
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.