ഖുര്‍ആന്‍ വൈജ്ഞാനിക നവോത്ഥാനത്തിന് കരുത്തേകും -'വെളിച്ചം' ജില്ല സംഗമം കൊച്ചി: മാനവലോകത്ത് പരിവര്‍ത്തനത്തിനും നവോത്ഥാനത്തിനും ഊന്നല്‍ നല്‍കിയ ഖുര്‍ആന്‍ വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്തേകുന്നതാണെന്നും എറണാകുളം ജില്ല 'വെളിച്ചം' സംഗമം. ഐ.എസ്.എം സംസ്ഥാന സമിതി നടത്തുന്ന വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ ജില്ല സംഗമം അന്‍വര്‍ സാദത്ത് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. വെളിച്ചം ജില്ല ചെയര്‍മാന്‍ എം.കെ. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മദനി, സജ്ജാദ് ഫാറൂഖി, അയ്യൂബ് എടവനക്കാട്, നൗഫിയ ഖാലിദ് എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സമ്മേളനം കെ.എന്‍.എം സൗത്ത് സോണ്‍ സെക്രട്ടറി എം.എം. ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല വൈസ് പ്രസിഡൻറ് കെ.കെ. ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. വെളിച്ചം അഞ്ചാംഘട്ട പരീക്ഷയില്‍ ജില്ലയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് കെ.ജെ.യു സൗത്ത് സോണ്‍ സെക്രട്ടറി വി. മുഹമ്മദ് സുല്ലമി അവാര്‍ഡുകള്‍ വിതരണം ചെയ്തു. മോദി രാജ്യത്തെ ദാരിദ്യ്രത്തിലേക്ക് നയിക്കുന്നു -എഫ്.ഐ.ടി.യു മട്ടാഞ്ചേരി: കേന്ദ്ര സർക്കാറിെൻറ തൊഴിൽ നയം രാജ്യത്തെ ദാരിദ്യ്രത്തിലേക്ക് നയിക്കുമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ. മേയ് ദിന സന്ദേശ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വദേശ, വിദേശ കുത്തകകൾക്ക് ലാഭമുണ്ടാക്കുന്നതിന് തൊഴിൽ അവകാശങ്ങൾ ഹനിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി കാർഡ് വിതരണോദ്ഘാടനം അറുമുഖന് കാർഡ് നൽകി അദ്ദേഹം നിർവഹിച്ചു. ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. നൗഷാദ് ശ്രീമൂലനഗരം, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ശംസുദ്ദീൻ എടയാർ, മണ്ഡലം പ്രസിഡൻറ് സി.എ. നസീർ എന്നിവർ സംസാരിച്ചു. ഇ.എ. അലി, പി.എസ്. സൈനുദ്ദീൻ, സാജൻ ചെറായി, ശ്രീജ തൃക്കാക്കര, രാമചന്ദ്രൻ പറവൂർ, രാജൻ മുട്ടിനകം, കെ. നിസാർ മാമു, എം.എച്ച്. മുഹമ്മദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. Cap: എഫ്.ഐ.ടി.യു സംഘടിപ്പിച്ച മേയ് ദിന സന്ദേശ റാലി സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.