എച്ച്​.എം.എസ്​ നേതൃയോഗം

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധന തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും പ്രധാനമന്ത്രിയും ധനമന്ത്രിയും പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും എച്ച്.എം.എസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ദൈനംദിന വില ക്രമീകരണം ജനങ്ങളെ കൊള്ളയടിക്കുന്നു. ഒാഖി ദുരന്തത്തിൽ ഉൾപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. എല്ലാ വിഭാഗം തൊഴിലാളികൾക്കും നഴ്സുമാർക്കും മിനിമം വേതനം ഉയർത്തണമെന്നും ഫെയർവേജ് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദ് ഹനീഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ദേശീയ സമിതി അംഗം ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറിമാരായ കെ.പി. കൃഷ്ണൻകുട്ടി, ബാബു തണ്ണീക്കോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.