കൂത്താട്ടുകുളം: നഗരസഭ പ്രദേശത്ത് ഈച്ച ശല്യം. രാവിലെയും വൈകീട്ടുമാണ് വീടുകളിൽ ശല്യം രൂക്ഷമാകുന്നത്. കിഴകൊമ്പ്, പോസ്റ്റ് ഓഫിസ് ജങ്ഷൻ, ചമ്പമല തുടങ്ങിയ പ്രദേശങ്ങളിലും ടൗണിലും ഈച്ച ശല്യം രൂക്ഷമാണ്. കോഴിവളമെന്ന പേരിൽ തമിഴ്നാട്ടിൽനിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന മാലിന്യത്തിലൂടെയാണ് ഈച്ചകൾ പെരുകിയത്. മനുഷ്യവിസർജ്യവും പന്നിക്കാഷ്ടവും വരെ വളം വരുന്ന ചാക്കുകളിൽ നിറച്ചാണ് വിതരണത്തിനെത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ വീട്ടുകാർ. ഗുരുതര രോഗങ്ങളും പകർച്ചവ്യാധികളും പടർന്നുപിടിക്കാൻ സാധ്യത ഉണ്ടായിട്ടും ആരോഗ്യ വകുപ്പോ നഗരസഭയോ നടപടി എടുക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.