കാക്കനാട്: ജില്ലയിലെ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന കയറ്റിറക്ക് തൊഴിലാളികളുടെ കൂലി നിശ്ചയിച്ച് തീരുമാനമായി. 20 ശതമാനം വര്‍ധന വരുത്തിയിട്ടുണ്ടെന്ന് ജില്ല ലേബര്‍ ഓഫിസര്‍ എം.വി. ഷീല അറിയിച്ചു. എന്നാല്‍, സിമൻറ് കട്ട, കമ്പി, സിമൻറ്, ടൈല്‍സ് എന്നിവയുടെ കയറ്റിറക്ക് കൂലി 20 ശതമാനം കുറച്ചിട്ടുണ്ട്. നിര്‍മാണ സൈറ്റുകളില്‍ സ്വന്തം തൊഴിലാളികളെ കയറ്റിറക്ക് ജോലി ചെയ്യിപ്പിക്കുന്നതിന് കോണ്‍ട്രാക്ടർക്ക് അവകാശമുണ്ടാകും. യാതൊരു കാരണവശാലും തൊഴിലാളികളുടെ തടസ്സം കൊണ്ട് ലോറി താമസിപ്പിക്കാന്‍ പാടുള്ളതല്ല. സാധനം സൈറ്റിലെത്തിയ വിവരം യൂനിയനെ അറിയിച്ച് ഒരു മണിക്കൂറിനുള്ളില്‍ തൊഴിലാളികള്‍ ലോഡിറക്കാന്‍ സ്ഥലത്തെത്തിയിരിക്കണം. നിശ്ചിത സമയത്തിനകം തൊഴിലാളികള്‍ സ്ഥലത്തെത്തിയില്ലെങ്കില്‍ ഉടമക്ക് ഉചിതമായ നടപടി സ്വീകരിക്കാം. പിന്നീട് തൊഴിലാളികള്‍ക്ക് തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ല. കരാറിൽ ഇല്ലാത്ത ചുമട് ഇറക്കുകയാണെങ്കിൽ തര്‍ക്ക പരിഹാര കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. മറ്റ് കാര്യങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും. നിര്‍മാണ മേഖലയില്‍ ലോറിയിലോ ടോറസിലോ ട്രെയിലറിലോ മറ്റ് ഹെവി വാഹനങ്ങളിലോ വരുന്ന സാധന സാമഗ്രികള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമാണ് മെമ്മോറാണ്ടം ഓഫ് സെറ്റില്‍മെൻറ് വ്യവസ്ഥയില്‍ വിവിധ യൂനിയന്‍ നേതാക്കളും തൊഴിലുടമകളും ഒപ്പുവെച്ചു. കൂലി വര്‍ധന അടുത്ത വര്‍ഷം ആഗസ്റ്റ് 31 വരെ പ്രാബല്യത്തിലുണ്ടാകും. ബി. ചന്ദ്രമോഹന്‍ (ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ), പി. മിജുലാൽ (എം.ഇ.എസ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍), എം.ആര്‍. സുരേഷ് വര്‍മ (കേരള ബില്‍ഡേഴ്‌സ് അസോസിയേഷന്‍), കെ.എ. അബ്ദുല്ല (കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍), പി.ഐ. ബുഹാരി (ഗ്രേറ്റര്‍ കൊച്ചിന്‍ ലോറി ഓണേഴ്‌സ് ആന്‍ഡ് സപ്ലൈസ് അസോയിയേഷന്‍), കെ.ജെ. ജേക്കബ്, കെ.കെ. ശിവൻ (സി.ഐ.ടി.യു), കെ.പി. ഹരിദാസ് (ഐ.എന്‍.ടി.യു.സി), സി.വി. ശശി (എ.ഐ.ടി.യു.സി), പി.കെ. ഇബ്രാഹിം (എസ്.ടി.യു), എ.ഡി. ഉണ്ണികൃഷ്ണൻ (ബി.എം.എസ്) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പുതുക്കി നിശ്ചയിച്ച കയറ്റിറക്ക് കൂലി നിരക്ക്: വലിയ ഇഷ്ടിക (21 സെൻറീമീറ്റര്‍ മുതല്‍ 23 സെൻറീമീറ്റര്‍ വരെ നീളമുള്ള 100 എണ്ണം) 35.83 രൂപയും ചെറിയ ഇഷ്ടികക്ക് (21 സെൻറീമീറ്ററിന് താഴെ) 28.45 രൂപയും വയര്‍ കട്ട വലുത് ( 21 സെൻറീമീറ്റര്‍ മുതല്‍ 23 സെൻറീമീറ്റര്‍ വരെ) 39.13 രൂപയും ചെറിയ വയര്‍ കട്ടക്ക് ( 21 സെൻറീമീറ്ററിന് താഴെ) 33.31 രൂപയും വെള്ള ഇഷ്ടിക 100 എണ്ണത്തിന് 42.49 രൂപയും ഹോളോ ബ്രിക്‌സ് (എട്ട് ഇഞ്ച്) 194.47 രൂപയും മുറി ഇഷ്ടിക ലോഡിന് 712.90 രൂപയും ചെങ്കല്ല് (ഒന്നിന്) 3.54 രൂപയും മണ്ണ്, മണല്‍ ലോഡിന് 304.32 രൂപ, മണ്ണ്, മണല്‍ കുത്തളവ് 352.93 രൂപ, മെറ്റല്‍പ്പൊടി 304.32 രൂപ, മെറ്റല്‍പ്പൊടി കുത്തളവ് 352.93 രൂപ, ഗ്രാവല്‍ 333.13 രൂപ, ഗ്രാവല്‍ കുത്തളവ് (ഉടമ ഒരാളെ കൊടുക്കാതിരുന്നാല്‍) 424.97 രൂപ, ഗ്രാവല്‍ പൊക്ലീൻ ലോഡ് (ഉടമ ഒരാളെ കൊടുക്കാതിരുന്നാല്‍) 379.94 രൂപ, 3/4 ഇഞ്ച് മെറ്റല്‍/ 3/8 െമറ്റല്‍ ലോഡിന്- 273.13 രൂപ, 11/2 ഇഞ്ച് മെറ്റല്‍ ലോഡിന് 352.93 രൂപ, സോളിങ് (അഞ്ച് ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വരെ) 473.57 രൂപ, കരിങ്കല്ല് കെട്ടളവിനും അല്ലാത്തതിനും 333.13 രൂപ, ലോക്ക് കട്ട വലുത് ഒന്നിന് 3.42 രൂപ, ലോക്ക് കട്ട ചെറുത് 2.42 രൂപ, കോണ്‍ക്രീറ്റ് കട്ട വലുത് (അഞ്ച് കിലോഗ്രാം) 1.52 രൂപ, കോണ്‍ക്രീറ്റ് വിരിക്കട്ട ചെറുത് (നാല് കിലോഗ്രാം) 1.16 രൂപ, സിമൻറ് കട്ട 100 എണ്ണം (നാ ല് ഇഞ്ച് സോളിഡ് ബ്ലോക്)200 രൂപ, സിമൻറ് കട്ട 100 എണ്ണം (ആറ് ഇഞ്ച് സോളിഡ് ബ്ലോക്) 300 രൂപ, സിമൻറ് കട്ട 100 എണ്ണം (എട്ട് ഇഞ്ച് സോളിഡ് ബ്ലോക്) 385 രൂപ, മൊസൈക് ടൈൽസ് 100 എണ്ണം 95.35 രൂപ, കമ്പി ഒരു ടണ്‍ കയറ്റുന്നതിന് 352.352.93 രൂപ, കമ്പി ഇറക്ക് കൂലി ടണ്ണിന് 280 രൂപ എന്നിങ്ങനെയാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.