പി. രാജീവ് 2005 മുതൽ സംസ്ഥാന കമ്മിറ്റി അംഗം

കൊച്ചി: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി. രാജീവ് 2005 മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2015ലെ ജില്ല സമ്മേളനത്തിലാണ‌് ആദ്യം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തത‌്. എറണാകുളത്ത് ചേർന്ന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി. എസ‌്.എഫ്‌.ഐ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ വൈസ് പ്രസിഡൻറ്, ഡി.വൈ.എഫ്‌.ഐ ജില്ല സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1994ൽ പാർട്ടി ജില്ല കമ്മിറ്റി അംഗമായി. 2009ൽ രാജ്യസഭ അംഗമായി. രാജ്യസഭ അഷ്വറൻസ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയെ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായി. ജില്ല സെക്രട്ടറിയായിരിക്കെ രാജീവ‌് നേതൃത്വം നൽകിയ ജൈവപച്ചക്കറി, പാലിയേറ്റിവ‌്, കനിവ‌് വീട‌്, പെരിയാറിനൊരു തണൽ തുടങ്ങിയ പദ്ധതികൾ പ്രശംസ പിടിച്ചുപറ്റി. 2001 മുതൽ 2010 വരെ ദേശാഭിമാനി െറസിഡൻറ് എഡിറ്ററായി പ്രവർത്തിച്ചു. കുസാറ്റ‌് ലീഗൽ സ‌്റ്റഡീസിലെ അസി. പ്രഫ. വാണി കേസരിയാണ‌് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.