പറവൂർ: നഗരസഭ ലോക തൊഴിലാളി ദിനത്തിൽ ആരംഭിച്ച മൂന്ന് നൂതന തൊഴിൽ സംരംഭങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. വിനായക മദേഴ്സ് കിച്ചൺ, സദ്ഗമയ ഹൗസ് കീപ്പിങ് യൂനിറ്റ്, പറവൂർ അർബൻ സർവിസ് ടീം എന്നിവയാണ് പ്രവർത്തനം തുടങ്ങിയത്. ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിൽപ്പെടുത്തിയാണ് സംരംഭങ്ങൾ ആരംഭിച്ചത്. ഒരു ഫോൺവിളിയിൽ വിളിപ്പുറത്ത് ചൂടുള്ള സ്വാദിഷ്ട ഭക്ഷണം എത്തിച്ചുകൊടുക്കുന്ന സംവിധാനമാണ് വിനായക മദേഴ്സ് കിച്ചൺ. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, അത്താഴം എന്നിവ ഉൾപ്പെടെ വീട്ടിലെത്തിക്കും. ഗീത പരമേശ്വരൻ, സിന്ധു സുനിൽ കുമാർ, വിമല അപ്പു, ജയ നാരായൺ, ശശികല എന്നീ കുടുംബശ്രീ പ്രവർത്തകർക്കാണ് ഇതിെൻറ ചുമതല. ഭക്ഷണത്തിന് വിളിക്കേണ്ട നമ്പർ: 95629 95477. വീടുകൾ, സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ വൃത്തിയാക്കാൻ സദ്ഗമയ ഹൗസ് കീപ്പിങ് യൂനിറ്റിെൻറ സേവനം ഉപയോഗപ്പെടുത്താം. പരിശീലനം ലഭിച്ച പ്രസീത, ദീപ, അനീഷ, രജനി, ഹബ്സത്ത് എന്നിവരാണ് ടീമിലുള്ളത്. തൊഴിൽ ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നഗരസഭ ഇവർക്ക് ലഭ്യമാക്കി. വിളിക്കേണ്ട നമ്പർ: 81570 61658. വീടുകളിലെ ഇലക്ട്രിക്കൽ, പ്ലമ്പിങ്, പെയിൻറിങ്, പുല്ലുവെട്ടൽ എന്നിവക്ക് അർബൻ സർവിസ് ടീം സജ്ജമാണ്. ബാബു, ബിജോയ്, ബൈജു, സുധീഷ്, ഡേവിഡ് എന്നിവരാണ് അംഗങ്ങൾ. ഫോൺ വിളിച്ചാൽ ഇവർ സ്ഥലത്തെത്തി ജോലി ചെയ്യും. ഫോൺ: 70254 28544. അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ്, യൂനിഫോം എന്നിവയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് നഗരസഭയിൽ ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. പദ്ധതി ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ജെസി രാജു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജലജ രവീന്ദ്രൻ, ടി.വി. നിഥിൻ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, പ്രദീപ് തോപ്പിൽ, കൗൺസിലർമാരായ കെ.എ. വിദ്യാനന്ദൻ, ഡി. രാജ് കുമാർ, എസ്. ശ്രീകുമാരി, സ്വപ്ന സുരേഷ്, നഗരസഭ സെക്രട്ടറി ബി. നീതുലാൽ, എസ്. രാജൻ, ബബിത ജോസ്, ഗീത പരമേശ്വരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.