തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും അയിത്തമില്ല -എ.കെ. ആൻറണി കൊച്ചി: തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടിനോടും അയിത്തമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. കിട്ടാവുന്ന വോട്ടുകളെല്ലാം സമാഹരിക്കണം. മാണിയുടെ കാര്യം മുന്നണിയുടെ വിഷയമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം എടുക്കേണ്ടത് താനല്ല. കേരളത്തിലെ നേതൃത്വമാണ്. ചെങ്ങന്നൂര്‍ െതരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാട്ടുംപാടി ജയിക്കും. ശക്തനായ സ്ഥാനാർഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. എറണാകുളം െഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ എല്ലാം വിറ്റുതുലക്കുകയാണ്. കേന്ദ്ര സര്‍ക്കാറിെൻറ ഭരണത്തിന്‍ കീഴില്‍ കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് വളര്‍ച്ചയുള്ളത്. വരാപ്പുഴയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.