കേരള അലുമ്നി ഫോറം: പി.എസ്​. ഗോപിനാഥൻ​ ​പ്രസിഡൻറ്​

കൊച്ചി: കേരളത്തിലെ വിവിധ കോളജുകളുടെ അലുമ്നി ഭാരവാഹികളുടെ യോഗം എറണാകുളം മഹാരാജാസ് കോളജിൽ ചേർന്ന് കേരള അലുമ്നി ഫോറം രൂപവത്കരിച്ചു. പൂർവ വിദ്യാർഥികളുടെ സമ്പൂർണ ശാക്തീകരണം ഉറപ്പുവരുത്തുകയും കേന്ദ്ര സർക്കാർ, യു.ജി.സി, സംസ്ഥാന സർക്കാർ, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ ഏജൻസികൾ എന്നിവയിൽനിന്ന് സ്ഥാപനങ്ങൾക്ക് അർഹമായ സഹായങ്ങൾ അനുവദിച്ചുകിട്ടുന്നതിനുതകുന്ന രീതിയിൽ പൂർവ വിദ്യാർഥികളുടെ സംഘടനകളുടെ പ്രവർത്തനം ശാക്തീകരിക്കുകയുമാണ് ലക്ഷ്യം. മഹാരാജാസ് അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. പി.എസ്. ഗോപിനാഥനെ പ്രസിഡൻറായും, അബ്ദുൽ റഹ്മാൻ ഇടക്കുനിയെ (ദേവഗിരി കോളജ് കോഴിക്കോട്) ജനറൽ സെക്രട്ടറിയായും സാമുവേൽ കിഴക്കും പാടത്തെ (കാത്തലിക് കോളജ്, പത്തനംതിട്ട) ട്രഷററായും തെരഞ്ഞെടുത്തു. 81 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും ഒരു കോളജിൽനിന്ന് അഞ്ച് പ്രതിനിധികൾ വീതമടങ്ങുന്ന ജനറൽ കൗൺസിലും രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.