ആലുവ: സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ ആലുവയിൽ സാർവ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് മുന്നിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടിയാണ് ആർ.എസ്.എസും അവരുടെ പ്രസ്‌ഥാനങ്ങളും നിലകൊണ്ടിരുന്നത്. ഈ കാലഘട്ടത്തിൽ അവർ കോർപറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. എക്കാലത്തും തൊഴിലാളികളെ ഇല്ലാതാക്കുകയാണ് ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. വി. സലീം, വി.പി. ജോർജ്, എ. ഷംസുദ്ദീൻ, വിശ്വകല തങ്കപ്പൻ, കെ.ആർ. സദാനന്ദൻ, കെ.ജെ. ഡൊമിനിക്, എം.ജെ. ടോമി, കെ.പി. സാൽവിൻ, നാസർ മുട്ടത്തിൽ, പി.എം. സഹീർ, ടി.എൻ. സോമൻ, തോപ്പിൽ അബു എന്നിവർ സംസാരിച്ചു. എ.പി. ഉദയകുമാർ സ്വാഗതവും അഷറഫ് വള്ളൂരാൻ നന്ദിയും പറഞ്ഞു. തൊഴിലാളി സംഗമം നടത്തി ആലുവ: ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ മേഖല കമ്മിറ്റി തൊഴിലാളി സംഗമം നടത്തി. കാർഷിക ബാങ്ക് ഹാളിൽ നടന്ന പരിപാടി മേഖല പ്രസിഡൻറ് കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാൻ എം.ടി. ജേക്കബ് േമയ്ദിന സന്ദേശം നൽകി. യൂനിയൻ ഏരിയ കമ്മിറ്റി കൺവീനർ എ.സി. വിനോഭൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ഭാരവാഹികളായ സി.കെ. അബു, കെ.എ. ജോണി, സി. അഷറഫ് എന്നിവർ സംസാരിച്ചു. ബാബുക്കുട്ടൻ സ്വാഗതവും കെ.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.