അശോക്​ മിത്ര നിര്യാതനായി

കൊൽക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇടതു ചിന്തകനും പശ്ചിമബംഗാളിലെ ആദ്യ ഇടതുപക്ഷ സർക്കാറിൽ ധനമന്ത്രിയുമായിരുന്ന അശോക് മിത്ര (90) നിര്യാതനായി. ചൊവ്വാഴ്ച കാലത്താണ് മരണം. കേന്ദ്രസർക്കാറി​െൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും രാജ്യസഭ അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. യു.എൻ ഇക്കണോമിക്സ് കമീഷനിൽ സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. നിരവധിവർഷം ലോകബാങ്കിനുവേണ്ടിയും പ്രവർത്തിച്ചു. '77ലെ ബംഗാളിലെ ആദ്യ ഇടതുപക്ഷ സർക്കാറിൽ ധനമന്ത്രിയായ അദ്ദേഹം പിന്നീട് അന്നത്തെ മുഖ്യമന്ത്രി ജ്യോതിബസുവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹത്തി​െൻറ ലേഖനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സി.പി.എം സർക്കാറി​െൻറ നന്ദിഗ്രാം-സിംഗൂർ നയങ്ങളുടെ വിശമർശകനായിരുന്നു. അശോക് മിത്രയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പരേതയായ ഗൗരിയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.