മണ്ണഞ്ചേരി: മനക്കരുത്തിെൻറയും ആത്മവിശ്വാസത്തിെൻറയും കരുത്തിൽ ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്ന കഥയാണ് രവിയുടേത്. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കുതിരക്കാട്ട് വെളിയിൽ രവിയുടെ (67) ജീവിതം സംഭവബഹുലമാണ്. 14 മാസം ജീവച്ഛവംപോലെ കട്ടിലിനോട് കൂട്ടുകൂടിയ കാലം ഇന്ന് മറക്കാൻ ശ്രമിക്കുകയാണ് രവി. മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തെത്തുടർന്നാണ് രവിയുടെ കൈകാലുകൾ തളർന്ന് കിടപ്പിലായത്. 14 മാസത്തെ അവസാനദിനങ്ങളിലെന്നോ കൈകാലുകളിൽ ചലനം തിരിച്ചറിഞ്ഞ നിമിഷം മുതൽ അദ്ദേഹത്തിൽ പ്രതീക്ഷകൾക്ക് നാമ്പിട്ടു. തുടർന്ന് ഓരോ ദിവസവും നടക്കാനുള്ള ശ്രമം തുടങ്ങി. ഒരു ഫിസിയോതെറപ്പിക്കും പോകാതെ. നടക്കുമ്പോൾ കുഴയുന്ന കാവുങ്കലിലെ ചൊരിമണൽ മൈതാനത്ത് നടന്നും വ്യായാമങ്ങൾ ചെയ്തും ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. മനക്കരുത്തിെൻറയും ആത്മവിശ്വാസത്തിെൻറയും പിൻബലത്തിൽ ഇന്ന് രവി ആരോഗ്യം വീണ്ടെടുത്തു. 13ാം വയസ്സുമുതൽ ഉന്തുവണ്ടിയിലൂടെയായിരുന്നു രവി ജീവിതമാർഗം കണ്ടെത്തിയിരുന്നത്. ആലപ്പുഴ മാർക്കറ്റിെല മണ്ണെണ്ണ മൊത്തവ്യാപാര ഏജൻസി കട വരെ 15 കി.മീ. ദൂരം വണ്ടി ഉന്തിയെത്തും. കാളാത്ത് മുതൽ കാവുങ്കൽ വരെയുള്ള ഒട്ടനവധി റേഷൻ കടകളിലേക്കുള്ള മണ്ണെണ്ണ വീപ്പകൾ ഉൾെപ്പടെയുള്ളവ വണ്ടിയിൽ കയറ്റി മടങ്ങുമ്പോൾ ഉച്ചകഴിയും. കുണ്ടും കുഴിയും നിറഞ്ഞ ആലപ്പുഴ-തണ്ണീർമുക്കം റോഡ് താണ്ടി, അഞ്ച് പതിറ്റാണ്ടിനോടടുത്ത തള്ളുവണ്ടിയാലുള്ള ജീവിതം. ഇതിനിടെയാണ് അപകടം രവിയെ കിടക്കയിലെത്തിച്ചത്. ആരോഗ്യവും സാമ്പത്തികവുമായ പ്രതിസന്ധിയിൽ തളർന്നുപോകാതെ ഇപ്പോഴും പ്രായം തളർത്താത്ത മനസ്സുമായി വിറക് കീറാനും തെങ്ങിൻകുറ്റി മാന്താനും പോവുകയാണ് ഈ 67കാരൻ. രാജമ്മയാണ് രവിയുടെ ഭാര്യ. സുനിൽകുമാർ, സുനിത, സുധീഷ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.