തണ്ണീർമുക്കം ബണ്ട്: മണലിനെ ചൊല്ലി തർക്കം

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടി​െൻറ ചിറ പൊളിക്കുമ്പോൾ ലഭിക്കുന്ന മണലി​െൻറ ഉടമസ്ഥതയെ ചൊല്ലി ജലസേചന വകുപ്പും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തും തമ്മിലെ അവകാശ തർക്കം നിയമ പോരാട്ടത്തിലേക്ക്. ചിറ പൊളിക്കുമ്പോൾ 12,500 കോടിയുടെ മണൽ ലഭിക്കുമെന്നും പൂർണമായ കൈവശാവകാശം പഞ്ചായത്തിനാണെന്നുമാണ് പ്രസിഡൻറ് ടി.എസ്. ജ്യോതിഷ് പറയുന്നത്. എന്നാൽ, മണൽ കരാറുകാരന് മുമ്പേ വിറ്റുകഴിഞ്ഞതായി ജലസേചന വകുപ്പ് തുറന്നടിച്ചു. ഇൗ തർക്കമാണ് കോടതി കയറാൻ പോകുന്നത്. വേമ്പനാട്ടുകായലി​െൻറ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ബണ്ടിന് സമീപത്ത് ജലസേചന വകുപ്പി​െൻറ നേതൃത്വത്തിൽ 550 മീറ്റർ നീളത്തിൽ പുതിയ പാലം ഉടൻ ഗതാഗതത്തിന് തുറന്ന് നൽകും. ഈ സമയത്ത് നിലവിലെ ചിറ പൂർണമായും പൊളിക്കും. ഗ്രാമപഞ്ചായത്ത് ഉയർത്തുന്ന വാദഗതികൾ ശരിയല്ലെന്നാണ് ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ഹരൻ ബാബു പറയുന്നത്. ഒരു ക്യുബിക്ക് മീറ്ററിന് 65 രൂപ പ്രകാരം നൽകാമെന്ന് 2012ൽ തന്നെ സർക്കാറുമായി കരാറുകാരൻ ധാരണപത്രത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ചിറ പൊളിച്ച് മാറ്റി കരാറുകാരന് ഒരുലക്ഷം ക്യുബിക്ക് മീറ്റർ മണൽ നൽകും. ഇതിൽനിന്ന് ജലസേചന വകുപ്പ് ഒരിക്കലും പിന്നോട്ട് പോകില്ല. എന്നാൽ, മണലി​െൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് വിട്ടുവീഴ്ചയില്ലെന്നാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്. ഉടമസ്ഥാവകാശം തിരികെ കിട്ടാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. കേരള പ്രൊട്ടക്ഷൻ ഓഫ് റിവർ ബാങ്ക് ആൻഡ് റെഗുലേഷൻ പ്രകാരം കരാറുകാരനോ ജലസേചന വകുപ്പിനോ മണൽ കൈവശം സൂക്ഷിക്കാൻ അനുവാദമില്ല. വേമ്പനാട്ടുകായലി​െൻറ 16 കിലോമീറ്റർ ചുറ്റളവിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. വേലിയേറ്റ സമയങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാൻ ഈ മണൽ ആവശ്യമാണ്. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയതായി അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്നം സംബന്ധിച്ച് കലക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക് അമ്പലപ്പുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് പടിഞ്ഞാറെ കളത്തിൽ സാംസണാണ് (55) പരിക്കേറ്റത്. ദേശീയപാതയിൽ തൂക്കുകുളം ജങ്ഷന് സമീപം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് അപകടം. ദേശീയപാതയിലേക്ക് പോക്കറ്റ് റോഡിൽ നിന്നെത്തിയ സാംസ​െൻറ ബൈക്കിൽ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംതെറ്റിയ കാറി​െൻറ മുൻഭാഗത്ത് കുരുങ്ങിയ സാംസൺ ബൈക്കുമായി സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാറിനും പോസ്റ്റിനും ഇടയിൽപ്പെട്ട് പരിക്കേറ്റ സാംസണെ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറി​െൻറ മുൻഭാഗവും ബൈക്കും പൂർണമായി തകർന്നു. സൗഹൃദസദസ്സ് ആലപ്പുഴ: 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ് -ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ഇരവുകാട് യൂനിറ്റ് സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ ജമാഅത്തെ ഇസ്ലാമി ജില്ല പി.ആർ സെക്രട്ടറി യു. ഷൈജു മുഖ്യപ്രഭാഷണം നടത്തി. തെക്കേ മഹല്ല് വൈസ് പ്രസിഡൻറ് എം. ഷാഹുൽ ഹമീദ്, തുമ്പപറമ്പ് ശ്രീദേവി ക്ഷേത്രം വൈസ് പ്രസിഡൻറ് ടി.വി. ഷൺമുഖം എന്നിവർ സംസാരിച്ചു.പ്രസിഡൻറ് കെ.എസ്. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വൈ. താജുദ്ദീൻ സ്വാഗതവും എച്ച്. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.