വൈദിക​െൻറ കൊല; മുൻ കപ്യാർ ജോണിക്ക്​ ജാമ്യം

കൊച്ചി: മലയാറ്റൂരിൽ വൈദികൻ ഫാ.സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിൽ മുൻ കപ്യാർക്ക് ജാമ്യം. മലയാറ്റൂർ തേക്കിൻതോട്ടം വട്ടപ്പറമ്പിൽ ജോണിക്കാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപക്കും തുല്യതുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ജാമ്യം. ആക്രമണത്തിന് ഉപയോഗിച്ച ആയുധമടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ഇനിയും ജയിലിൽ പാർപ്പിക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാ ബുധൻ, ശനി ദിവസങ്ങളിലും രാവിലെ 10 നും 12 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണം, ഇൗ ആവശ്യത്തിനല്ലാതെ കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് ഒന്നിനാണ് പ്രതി വൈദികനെ കുത്തിക്കൊലപ്പെടുത്തിയത്. കപ്യാർ ജോലിയില്‍നിന്ന് പിരിച്ച് വിട്ടതിലുള്ള വിരോധത്താലാണ് കൊല നടത്തിയതെന്നാണ് പൊലീസി​െൻറ കണ്ടെത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.